“യോഗി സ്വന്തം ഡിഎന്‍എ പരിശോധിക്കണം”: യുപി മുഖ്യമന്ത്രിക്ക് നേരെ മുന്‍മുഖ്യമന്ത്രി

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിഎന്‍എയെ പറ്റി സംസാരിക്കരുതെന്നും അദ്ദേഹം സ്വന്തം ഡിഎന്‍എ പരിശോധിക്കണമെന്ന് പറയേണ്ടിവരുമെന്നും മുന്‍മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്. ബാബറിന്റെ ഭരണത്തില്‍ അയോധ്യയില്‍ സംഭവിച്ചതിന്റെ ഡിഎന്‍എ എന്താണോ അതാണ് സംഭലിലും ബംഗ്ലാദേശിലും സംഭവിക്കുന്നതെന്നുമാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ക്ക് മുമ്പ് അദ്ദേഹം സ്വന്തം ഡിഎന്‍എ പരിശോധിക്കണമെന്ന് തുറന്നടിക്കുകയായിരുന്നു അഖിലേഷ്.

ALSO READ: കീഴ്‌വഴക്കങ്ങള്‍ മറന്ന് മോദി- താക്കറെ സ്തുതി; സത്യപ്രതിജ്ഞാ ചടങ്ങില്‍ ഷിന്‍ഡേയെ തിരുത്തി ഗവര്‍ണര്‍

എനിക്കറിയില്ല മുഖ്യമന്ത്രിക്ക് എത്രത്തോളം ശാസ്ത്രവും അറിയാമെന്ന് എത്രമാത്രം ജീവശാസ്ത്രം അദ്ദേഹം പഠിച്ചിട്ടുണ്ടെന്നും എനിക്കറിയില്ല. പക്ഷേ അദ്ദേഹത്തോട് ഡിഎന്‍എയെ കുറിച്ച് സംസാരിക്കരുതെന്ന് അപേക്ഷിക്കുന്നുവെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങളിലൂടെ എല്ലാ ഉത്തരവാദിത്തത്തോടും കൂടിയാണ് ഇത് പറയുന്നത്. അദ്ദേഹം ഡിഎന്‍എയെ കുറിച്ച് സംസാരിക്കാന്‍ പാടില്ല. അങ്ങനെയെങ്കില്‍ എല്ലാവരും ഡിഎന്‍എ പരിശോധിക്കേണ്ടിവരുമെന്നും അഖിലേഷ് പറഞ്ഞു. ഒരു സന്യാസിയായിരിക്കേ ഇത്തരം ഭാഷ ഉപയോഗിക്കുന്നതില്‍ നിന്നും യോഗി ആദിത്യനാഥ് ഒഴിഞ്ഞ് നില്‍ക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു അദ്ദേഹം.

ALSO READ: ഇമ്രാന്‍ഖാന്റെ ഭാര്യ വിറ്റത് 14 കോടി വിലമതിക്കുന്ന ഔദ്യോഗിക സമ്മാനങ്ങള്‍; അറസ്റ്റ് വാറണ്ട്!

നാല്‍പത്തി മൂന്നാമത് രാമായണ മേളയുടെ ഉദ്ഘാടനത്തിന് അയോധ്യയില്‍ എത്തിയപ്പോഴായിരുന്നു യോഗി ആദിത്യനാഥിന്റെ ഡിഎന്‍എ പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News