സർക്കാരോ രഞ്ജിത്തോ ഇടപെട്ടിട്ടില്ല, അവാർഡുകൾ പൂർണ്ണമായും ജൂറി തീരുമാനം: ഗൗതം ഘോഷ്

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ബാഹ്യ ഇടപെടൽ നടന്നെന്ന സംവിധായകൻ വിനയന്റെ ആരോപണങ്ങൾ തള്ളി ജൂറി ചെയർമാൻ ഗൗതം ഘോഷ്. ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന അരോപണങ്ങളാണ് ഗൗതം ഘോഷ് തള്ളിയത്.

ALSO READ: കഞ്ചിക്കോട് കാർ തടഞ്ഞു നിർത്തി പണം തട്ടിയ കേസിൽ പ്രതികൾ പിടിയിൽ

അവാർഡ് നിർണയത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ല. അവാർഡുകൾ പൂർണ്ണമായും ജൂറി തീരുമാനമാണ്. സംവിധായകൻ വിനയൻ പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളുടെ സാഹചര്യം എന്താണെന്ന് അറിയില്ല. അവാർഡ് നിർണയത്തിന്റെ പല ഘട്ടങ്ങിലും പല അഭിപ്രായങ്ങളുയർന്നിരുന്നു. എന്നാൽ അന്തിമ തീരുമാനം ജൂറി ഒറ്റക്കെട്ടായാണ് എടുത്തത്’, ഗൗതം ഘോഷ് പറഞ്ഞു.

ALSO READ: പ്രശസ്‌ത ബോളിവുഡ് കലാ സംവിധായകൻ സ്റ്റുഡിയോയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ

അതേസമയം, ചലച്ചിത്ര പുരസ്കാര നിർണയത്തില്‍ രഞ്ജിത്ത് ഇടപെട്ടു എന്നതിന് തെളിവുണ്ടെങ്കിൽ സംവിധായകൻ വിനയന് നിയമപരമായി സമീപിക്കാമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. വിനയന്റെ പക്കലുള്ള തെളിവ് ബന്ധപ്പെട്ടവരുടെ അടുത്ത് സമർപ്പിക്കട്ടെ എന്നും, വിനയൻ മികച്ച സംവിധായകൻ തന്നെയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News