പല സീനുകളിലും വിനായകനു മേക്കപ്പ് ചെയ്തു കൊടുത്തത് വിക്രം ആണ്, വിനായകന്റെ ഏറ്റവും മികച്ച കഥാപാത്രമാകും ഇത്; ഗൗതം മേനോൻ

വിക്രം നായകനായി തിയറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. ഇപ്പോഴിതാ ‘ധ്രുവനച്ചത്തിര’ത്തിലെ വിനായകന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞ് സംവിധായകൻ ഗൗതം മേനോൻ. ഒരു അഭിമുഖത്തിലാണ് ഗൗതം മേനോൻ ഇക്കാര്യങ്ങൾ പറഞ്ഞത്. വിനായകൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും മികച്ച കഥാപാത്രമാകും ഈ സിനിമയിലേതെന്നാണ് ഗൗതം മേനോൻ വ്യക്തമാക്കിയത്. വിനായകനെ ഇത്രയും സ്റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല. വിനായകന്റെ ഡയലോഗുകളും സ്വാഗും ഒക്കെ സിനിമയുടെ പ്രധാന ഹൈലൈറ്റ് ആകും’’എന്നാണ് ഗൗതം മേനോൻ പറയുന്നത്.

ALSO READ:ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഒരു ആക്‌ഷൻ സീനിൽ, അത് ഇങ്ങനെ ചെയ്യാം, അങ്ങനെ ചെയ്യാം എന്ന് അവർ രണ്ടു പേരും ചർച്ച ചെയ്താണ് അഭിനയിച്ചത്. അതൊക്കെ വളരെ സന്തോഷം തരുന്ന കാര്യങ്ങളായിരുന്നു. കൃത്യമായ അഭിനേതാക്കളെയാണ് ഞാൻ തിരഞ്ഞെടുത്തതെന്നതിൽ ഭാഗ്യവാനാണെന്നും ഗൗതം മേനോൻ പറഞ്ഞു.

‘വിനായകന്റെ പെർഫോമന്‍സ് തന്നെ ഓവർ ഷാഡോ ചെയ്യുമോ എന്ന സംശയം വിക്രം സാറിനും ഇല്ലായിരുന്നു. അവർ വളരെ കൂൾ ആയിരുന്നു. പല സീനുകളിലും സ്പോട്ടിൽ ഇരുന്ന് വിനായകനു മേക്കപ്പ് ചെയ്തു കൊടുത്തത് വിക്രം സർ ആണ്. വിനായകൻ സാറിനെപ്പോലെ വലിയ നടനെ ഡീൽ ചെയ്യുക അത്ര എളുപ്പമല്ല. കാരണം അദ്ദേഹത്തിനു ചില കാര്യങ്ങളിൽ കൃത്യമായ ധാരണ ആവശ്യമാണ്. കഥാപാത്രത്തിന്റെ സ്റ്റൈൽ, വേഷം, എന്തു മൂഡ് ആണ് ഞാൻ അദ്ദേഹത്തിനുവേണ്ടി ഉണ്ടാക്കുന്നത് ഇതൊക്കെ അറിഞ്ഞിരിക്കണം. ഒരു പ്രശ്നവും സൃഷ്ടിക്കാതെ, എനിക്കു വേണ്ടതെന്തോ അതെല്ലാം അവർ നൽകി എന്നുമാണ് ഗൗതം മേനോൻ പറഞ്ഞത്.

ALSO READ: ‘വിരാട് തന്റെ ഹൃദയത്തെ സ്പർശിച്ചു’; കോഹ്‌ലിയ്ക്ക് അഭിനന്ദനവുമായി സച്ചിൻ ടെണ്ടുൽക്കർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News