‘ധ്രുവനച്ചത്തിരം’ ഇനിയും വൈകുമോ? ഗൗതം മേനോൻ ‘ശീലത്തെ’ സംശയിച്ച് ആരാധകർ

ഗൗതം മേനോന്റെ ‘ധ്രുവനച്ചത്തിരം’ റിലീസ് ഇനിയും വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. നവംബർ 24നാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. റിലീസ് തീയതി തീരുമാനിച്ചിട്ടുണ്ടെങ്കിലും ചിത്രം വീണ്ടും പ്രതിസന്ധിയിലാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇതുവരെ ചിത്രത്തിലെ താരങ്ങളൊന്നും പ്രൊമോഷനുപോലും പ്രത്യക്ഷപ്പെട്ടിട്ടില്ല. റിലീസിന് വെറും ഒരാഴ്ച മാത്രമുള്ളപ്പോഴുള്ള അണിയറയുടെയും താരങ്ങളുടെയും ഈ പ്രവണത കോളിവുഡ് ആരാധകരെയാകെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ALSO READ: കുഴിമാടത്തിൽ മൃതദേഹമില്ല; അഞ്ചു വയസ്സുകാരിയുടെ മൃതദേഹം അന്വേഷിച്ചുപോയ അച്ഛൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ധ്രുവനച്ചത്തിരം വീണ്ടും മാറ്റിവച്ചേക്കാം എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ ഈ ആഴ്ച തന്നെ ചിത്രത്തിന്‍റെ റിലീസ് ഉറപ്പാക്കാൻ ചിത്രത്തിന്‍റെ നിർമ്മാതാക്കൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ് വിവരം. ഒൻട്രാഗ എന്റർടൈൻമെന്റ് ബാനറിൽ ധ്രുവനച്ചത്തിരം നിര്‍മ്മാതാവ് കൂടിയായ സംവിധായകൻ ഗൗതം മേനോൻ ചിത്രത്തിന്റെ ഒടിടി , സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റ് അവസാന നിമിഷം 50 കോടിയോളം രൂപ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇത് വിജയിച്ചാല്‍ ചിത്രം റിലീസാകും എന്നാണ് വിവരം.

ALSO READ: മുത്തശ്ശിക്കഥ കേട്ടിരുന്ന ആ കൊച്ച് പെൺകുട്ടി ഇന്ന് ലോകം അറിയുന്നയാൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News