ഗോവര്‍ധനും സംവിധായകനും അമേരിക്കയിൽ കണ്ടുമുട്ടി

മോഹന്‍ലാൽ നായകനാകുന്ന ‘എമ്പുരാൻ’ എന്ന സിനിമയുടെ ഷൂട്ടിങ് അമേരിക്കയില്‍ പുരോഗമിക്കുകയാണ്. പൃഥ്വിരാജ് ആണ് സംവിധാനം ചെയ്യുന്നത്. അമേരിക്കയിൽ വെച്ച് കണ്ടുമുട്ടിയ പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇന്ദ്രജിത്ത്.

ന്യൂയോര്‍ക്കില്‍ നിന്നുള്ള സഹോദരങ്ങളുടെ ചിത്രം വൈറൽ ആയിരിക്കുകയാണ്. ബ്രോ ബോണ്ടിങ് ഇന്‍ ന്യൂയോര്‍ക്ക് എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍. പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയയും ഒപ്പമുണ്ട്. എമ്പുരാന്‍, എല്‍2ഇ എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തത്.

അമേരിക്കയില്‍ പുരോഗമിക്കുന്നത് സിനിമയുടെ മൂന്നാം ഷെഡ്യൂള്‍ ആണ്. ജനുവരി 28ന് മോഹന്‍ലാല്‍ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തു. എമ്പുരാന്റെ ഷൂട്ടിങ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് ചിത്രീകരണം. തിരക്കഥ നിർവഹിക്കുന്നത് മുരളി ഗോപിയാണ്. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേർന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News