കളമശ്ശേരി സംഭവം മനുഷ്യത്വത്തിന് നിരക്കാത്ത കുറ്റകൃത്യം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കളമശ്ശേരി സംഭവം മനുഷ്യത്വത്തിന് നിരക്കാത്ത കുറ്റകൃത്യം എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സംഭവം സമാധാന അന്തരീക്ഷം തകർത്തുവെന്നും ഹൃദയ ഭേദകമായ സാഹചര്യമെന്നുമാണ് ഗവർണർ പറഞ്ഞത് .ഇതിൽ ഭീകര ബന്ധമുണ്ടോ എന്നത് തനിക്ക് പറയാൻ കഴിയില്ലെന്നും ഗവർണർ പറഞ്ഞു.നടന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണെന്നും അപലപനീയം എന്നും ഗവർണർ വ്യക്തമാക്കി.

ALSO READ:കളമശ്ശേരി സ്‌ഫോടനം; കേരളത്തിലെ സൗഹാര്‍ദപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം തിരിച്ചറിയണമെന്ന് സിപിഐ എം

അതേസമയം കളമശ്ശേരിയില്‍ നടന്ന യഹോവാ സാക്ഷികളുടെ സമ്മേളനത്തില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളത്തിലെ ജനത സമാധാനപരമായ ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. ക്രമസമാധാന രംഗത്ത് ഇന്ത്യയിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. നാട്ടില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമവും ഇതിന് പിന്നിലുണ്ട്.

ഇവയ്ക്കെതിരെ നല്ല ജാഗ്രത പുലര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയേണ്ടതുണ്ട്. ഈ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള ജാഗ്രവത്തായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുവാനുള്ള പരിശ്രമങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ ഇത്തരം സംഭവങ്ങളെ കാണണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ALSO READ:കളമശ്ശേരി സ്ഫോടനം; ബോംബ് ട്രിഗ്ഗർ ചെയ്യാൻ ഉപയോഗിച്ച ആപ്ലിക്കേഷൻ, സെർച്ച്‌ ഹിസ്റ്ററി എന്നിവയെല്ലാം ഡൊമിനിക്കിന്റെ മൊബൈൽ നിന്ന് കണ്ടെത്തി

അതേസമയം കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ കീഴടങ്ങിയ പ്രതി ഡൊമിനിക് മാർട്ടിന്റെ മൊബൈൽ ഫോണിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെത്തി. ബോംബ് ട്രിഗ്ഗർ ചെയ്യാൻ ഉപയോഗിച്ച ആപ്ലിക്കേഷൻ, ബോംബ് നിർമിക്കാൻ ഉള്ള സെർച്ച്‌ ഹിസ്റ്ററി എല്ലാം ഫോണിൽ നിന്ന് പൊലീസ് കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News