സിനിമാ ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമാണ് ഓസ്‌കർ. എല്ലാ വർഷവും ആകാംക്ഷയോടെയാണ് ഈ അവാർഡിനായി എല്ലാവരും കാത്തിരിക്കുന്നത്. 96-ാമത് അക്കാദമി അവാർഡ് അടുത്ത മാസം നടക്കാനിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇതിന് മുമ്പ് ഓസ്‌കാർ പുരസ്‌കാരവുമായി ബന്ധപ്പെട്ട് ഒരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്.
’96-ാമത് അക്കാദമി അവാർഡിന്’ മുന്നോടിയായി, ഓസ്‌കാർ അവാർഡിലേക്ക് അക്കാദമി ഒരു പുതിയ വിഭാഗം കൂടെ കൂട്ടിചേർത്തു. കാസ്റ്റിംഗ് ഡയറക്ടർമാർക്കായി ഒരു പുതിയ വിഭാഗം സൃഷ്ടിച്ചതായി ‘അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്’ ബോർഡ് ഓഫ് ഗവർണേഴ്സ് തന്നെ അറിയിച്ചു. ഇതിനർത്ഥം കാസ്റ്റിംഗ് ഡയറക്ടർമാർക്കും ഓസ്കാർ അവാർഡ് നേടാനുള്ള അവസരം ലഭിക്കാൻ പോകുന്നു എന്നാണ്.
ALSO READ: നോര്‍ക്കയ്ക്ക് വീണ്ടും ദേശീയ അവാര്‍ഡ്; പുരസ്‌ക്കാരം ലോക മലയാളികളെ ഒരുമിപ്പിച്ചതിന്
ഇപ്പോൾ 2025-ൽ പുറത്തിറങ്ങുന്ന സിനിമകൾ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തും. 98-ാമത് അക്കാദമി അവാർഡ്ദാന ചടങ്ങിലായിരിക്കും നിന്നാണ് നൽകുക. ഇതുവരെ 23 വിഭാഗങ്ങളിലായാണ് ഓസ്‌കാർ അവാർഡുകൾ നൽകിയിരുന്നത്. കാസ്റ്റിംഗ് ഡയറക്‌ടേഴ്‌സ് വിഭാഗം നിലവിൽ വന്നതിന് ശേഷം ഇനി 24 വിഭാഗങ്ങളുണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here