സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ഭരണസമിതി പരിച്ചുവിട്ടു

KSCARDB

സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ഭരണസമിതി പരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. ഇതോടെ സംസ്ഥാന തലത്തില്‍ യുഡിഎഫ് ഭരിച്ചിരുന്ന ഏക ബാങ്കിന്റെ  അധികാരം കൂടി നഷ്ടമായി.

സഹകരണ നിയമം അനുസരിച്ച് സാമ്പത്തിക വര്‍ഷം ആരംഭിച്ച് ആറുമാസത്തിനുള്ളില്‍ പൊതുയോഗം ചേര്‍ന്ന് കണക്കും ബജറ്റും പാസാക്കണം. എന്നാല്‍ ഭൂരിപക്ഷം നഷ്ടമായ യു.ഡി.എഫ് ഭരണസമിതിക്ക് അതിന് കഴിയാതെ വന്നതോടെ പൊതുയോഗ നടപടികള്‍ ഏകപക്ഷീയമായി
അവസാനിച്ചതായി പ്രഖ്യാപിച്ച് നിലവിലെ ബാങ്ക് പ്രസിഡന്റ് സികെ. ഷാജിമോഹന്‍ വേദി വിട്ടിരുന്നു. ഇത് വലിയ തര്‍ക്കത്തിനിടയായി. വലിയ ഭരണ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ മാറി. ഇതിനെ തുടര്‍ന്നാണ് നിലവിലെ ബാങ്കിന്റെ ഭരണസമിതി പരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി സഹകരണവകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.

Also Read: കോർ കമ്മറ്റിയെ വിമർശിച്ച ഫിലിം ചേംബറിൻ്റെ നടപടി അപക്വം; ഫെഫ്ക

ജി.ഹരി ശങ്കറിനാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കണ്‍വീനര്‍ ചുമതല നല്‍കിയത്. പത്തനംതിട്ട കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വിജയിച്ചതോടെ കേരളത്തില്‍ കാര്‍ഷിക വികസന ബാങ്കുകളുടെ ഭരണത്തില്‍ എല്‍ഡി.എഫ് മുന്നില്‍ എത്തിയിരുന്നു. ഇതോടെ 76 കാര്‍ഷികവികസന ബാങ്കുകളില്‍ 39 എണ്ണം ഇടതുനിയന്ത്രണത്തിലായി. യു.ഡി.എഫ് 37 ലേക്ക് ചുരുങ്ങി. ഇതോടെയാണ് പൊതുയോഗത്തില്‍ യുഡിഎഫിന് ഭൂരിപക്ഷമില്ലാതെയായത്. മാത്രമല്ല തെരഞ്ഞെടുപ്പുഫലത്തെ സംബന്ധിച്ചുള്‍പ്പെടെ നിരവധി പരാതിയും കേസുകളും വിവിധ കോടതികളിലും തര്‍ക്കപരിഹാര സെല്ലുകളിലും നിലനില്‍ക്കുകയാണ്. നിലവിലെ ഭരണസമിതി ക്രമവിരുദ്ധമായി കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് എല്‍.ഡി.എഫ്. അംഗങ്ങള്‍ പരാതിയും നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News