ആരോപണങ്ങൾ പാളി; രാഹുൽ ഗാന്ധി വയനാട്ടിൽ നടത്തിയ ആരോപണങ്ങൾ സർക്കാർ നേരത്തേ നടപ്പാക്കിയത്‌

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട്‌ പെടുന്നനെ പ്രഖ്യാപിച്ച വയനാട്‌ സന്ദർശനത്തിൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ പാളി. ജില്ലയിൽ ആർ ആർ ടി സേവനങ്ങൾ വർദ്ധിപ്പിക്കണം,നഷ്ടപരിഹാരം വൈകരുത്‌,മറ്റ്‌ സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച്‌ ഏകോപനമുണ്ടാക്കണം,തുടങ്ങിയവയായിരുന്നു കൽപ്പറ്റയിൽ രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനത്തിലെ പ്രധാന ആരോപണങ്ങൾ.ഇക്കാര്യങ്ങളിൽ രാഹുലെത്തും മുൻപേ സർക്കാർ തീരുമനമെടുത്തതാണ്‌.

മുഖ്യമന്ത്രി നേരിട്ട്‌ വിളിച്ചുചേർത്ത യോഗത്തിൽ ജില്ലയിൽ കമാൻഡ്‌ കൺട്രോൾ സെന്റർ ആരംഭിക്കാനും പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനിച്ചു. പ്രതിരോധപ്രവർത്തനങ്ങൾക്കായി സിസിഎഫ്‌ റാങ്കിലുള്ള സ്‌പെഷ്യൽ ഓഫീസറെ നിയമിക്കും. നഷ്‌ടപരിഹാരത്തിനായി 11.5 കോടി രൂപ അനുവദിച്ചു. ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ച്‌ സുപ്രധാന തീരുമാനങ്ങളെടുത്തു. വന്യജീവി പ്രതിരോധപ്രവർത്തനങ്ങൾക്കായി സിസിഎഫ്‌ റാങ്കിലുള്ള സ്‌പെഷ്യൽ ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്‌.

ALSO READ: ഇരിക്കുന്ന ഇരിപ്പിടത്തിനനുസരിച്ച് തനിക്ക് ഉത്തമ ബോധ്യമുണ്ട്; ഗവർണറുടെ പരാമർശത്തിന് മറുപടി നൽകി മന്ത്രി ആർ ബിന്ദു

കേരളം, കർണാടകം, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിലെ ചീഫ്‌ സെക്രട്ടറിമാരുടെ എകോപനത്തിന്‌ സംവിധാനമൊരുക്കി.ഇക്കാര്യങ്ങൾ നടന്നില്ലെന്നാണ്‌ രാഹുൽ ആരോപിച്ചത്‌.വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ മുൻ നിർത്തി നടന്ന ചർച്ചകളിലോ പരിപാടികളിലോ രാഹുൽ പങ്കെടുത്തിട്ടില്ല എന്നതാണ്‌ മറ്റൊരു യാഥാർത്ഥ്യം.ഇക്കാലത്തിനിടെ സംസ്ഥാന താൽപര്യം മുൻ നിർത്തി മുഖ്യമന്ത്രി വിളിച്ച എം പി മാരുടെ ഒരു യോഗത്തിൽ പോലും രാഹുൽ ഗാന്ധി പങ്കെടുത്തില്ല.വസ്തുതകൾ ഇതായിരിക്കെയാണ്‌ രാഹുലിന്റെ അപക്വ പരാമർശ്ശങ്ങൾ.

ALSO READ: ആധാർ കാർഡ് നഷ്ടപ്പെട്ടോ? എങ്കിൽ ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ ഇങ്ങനെ ചെയ്യാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News