കാസര്‍ഗോഡ് റിയാസ് മൗലവി വധക്കേസ്; വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കാസര്‍ഗോഡ് റിയാസ് മൗലവി വധക്കേസ് വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. 3 ആർഎസ്എസ പ്രവര്‍ത്തകരെ വെറുതെവിട്ട വിധിക്കെതിരെയാണ് അപ്പീൽ. വിചാരണ കോടതിവിധി നിയമ വിരുദ്ധവും അനുചിതവും നീതിന്യായ ബോധത്തെ ഞെട്ടിക്കുന്നതാണെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. വിചാരണക്കോടതി വിധി ഒരു നിമിഷംപോലും നിലനില്‍ക്കരുത്. അന്വേഷണ സംഘം നടത്തിയത് വീഴ്ചയില്ലാത്ത അന്വേഷണമാണെന്നും ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

Also Read: “ദൂരദർശനിലെ ‘ദി കേരള സ്റ്റോറി’ സംപ്രേഷണം: കേരള വിരുദ്ധവും വിദ്വേഷം പരത്തുന്നതുമായ സിനിമ പ്രദർശിപ്പിക്കാനുള്ള മോദി സർക്കാരിന്റെ നീക്കം പ്രതിഷേധാർഹം”: മന്ത്രി പി രാജീവ്

സാക്ഷിമൊഴികള്‍ വിലയിരുത്തുന്നതില്‍ വിചാരണകോടതിക്ക് വീഴ്ച പറ്റി. സാക്ഷികള്‍ കളവ് പറഞ്ഞാലും സാഹചര്യത്തെളിവുകള്‍ കളവുപറയില്ല. പ്രതികളെ വെറുതെവിട്ട വിധി റദ്ദാക്കണമെന്നും സര്‍ക്കാര്‍ അപ്പീലിൽ ആവശ്യപ്പെടുന്നു. കൊലപാതകത്തില്‍ വിഷലിപ്ത വര്‍ഗ്ഗീയതയുണ്ടെന്നും, മതസൗഹാര്‍ദ്ദത്തെ ഉലച്ച കൊലപാതകമായിരുന്നു നടന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി നാളെ പരിഗണിക്കും.

Also Read: കൈരളി റിപ്പോർട്ടറെ വർഗീയവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവം; രാജ്‌മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധമറിയിച്ച് കേരള പത്രപ്രവർത്തക യൂണിയൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News