വയനാട് ദുരന്തബാധിതർക്ക് പുനഃരധിവാസം; ടൗണ്‍ഷിപ്പിന് രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തി, രണ്ട് ഘട്ടങ്ങളായി നടക്കും

wayanad landslide

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതർക്കായി ടൗണ്‍ഷിപ്പിന് രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തി. പുനരധിവാസം രണ്ട് ഘട്ടങ്ങളായി നടപ്പാക്കാനും സർക്കാർ തീരുമാനിച്ചു. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്, കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെ എല്‍ൽസ്റ്റൺ‍ എസ്‌റ്റേറ്റ് എന്നിവയാണ് പുനരിധിവാസത്തിനായി കണ്ടെത്തിയത്‌. രണ്ടു സ്ഥലങ്ങളിലും മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും.

Also Read; എക്കാലവും വർഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷവും വർഗീയതയുടെ ഭാഗമാണെന്നാക്കി തീർക്കാനുള്ള നീക്കത്തിൽ അൻവർ പങ്കുചേർന്നു; മുഖ്യമന്ത്രി

ഈ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായും കാലതാമസമില്ലാത്ത നടപടികൾ ആരംഭിക്കുന്നതിനായും 2005-ലെ ദുരന്തനിവാരണ നിയമമാണ് സർക്കാർ വിനിയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ ഒന്നാം ഘട്ടത്തിലും, വാസയോഗ്യമല്ലാതായി തീര്‍ന്ന സ്ഥലങ്ങളുള്ളവരെ രണ്ടാം ഘട്ടത്തിലും പുനധിവസിപ്പിക്കും. രണ്ട് ഘട്ടങ്ങളിലായി പുനരധിവാസത്തിന്റെ ഗുണഭോക്താക്കളാകുന്നവരുടെ പട്ടിക വയനാട് ജില്ലാ കളക്ടര്‍ പുറത്തുവിടും.

Also Read; രാജ്യത്തെ ജയിലുകളിൽ ജാതി വിവേചനം പാടില്ല; ജാതി അടിസ്ഥാനത്തിൽ ജോലി അനുവദിക്കുന്നത് തടയാൻ ജയിൽ മാനുവലുകൾ മൂന്ന് മാസത്തിനകം: സുപ്രീം കോടതി

അതേസമയം വയനാട് ഉരുള്‍പൊട്ടലില്‍പ്പെട്ടവര്‍ക്കുള്ള പുനരധിവാസ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വയനാട് ദുരന്തത്തിൽ മാതാപിതാക്കളിൽ രണ്ടും പേരെയും നഷ്ടപ്പെട്ട ആറ് കുട്ടികളാണുള്ളത്. ഇവർക്ക് 10 ലക്ഷം രൂപ ധനസഹായം സർക്കാർ പ്രഖ്യാപിച്ചു. മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട എട്ട് കുട്ടികളാണുള്ളത്. ഇവർക്ക് അഞ്ചു ലക്ഷം രൂപ നാളാകാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. വനിതാ – ശിശു വികസന വകുപ്പാണ് ഈ തുക കുടുംബങ്ങള്‍ക്ക് നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News