ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25 നു നടക്കും. പൊങ്കാല മഹോത്സവം ഫെബ്രുവരി 17 മുതൽ 26 വരെ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇന്ന് അവലോകനയോഗം ചേർന്ന വിവരവും മന്ത്രി പങ്കുവെച്ചു. പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി വിപുലമായ ക്രമീകരണങ്ങളുമായി സർക്കാർ വകുപ്പുകൾ തയ്യാറെടുക്കുന്നുവെന്നും മന്ത്രി കുറിച്ചു.
ALSO READ: കുസാറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം അനുവദിച്ച് മന്ത്രിസഭായോഗം
മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്
ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്.പൊങ്കാല മഹോത്സവം ഫെബ്രുവരി 17 മുതൽ 26 വരെ
വിപുലമായ ക്രമീകരണങ്ങളുമായി സർക്കാർ വകുപ്പുകൾ.ഇന്ന് അവലോകനയോഗം ചേർന്നു.
അതേസമയം ഫെബ്രുവരി 25 ന് രാവിലെ ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. 10.30 നാണ് അടുപ്പുവെട്ടു പൊങ്കാല. ഉച്ചകഴിഞ്ഞ് 2.30-ന് ഉച്ചപൂജയ്‌ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും.ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 8 മണിക്ക് കാപ്പ് കെട്ടി കുടിയിരിത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കമാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here