ഓപ്പറേഷൻ ബ്രേക്ക് ത്രൂ ഫലപ്രദം ,കൊച്ചിയിലെ വെളളക്കെട്ട് നിവാരണത്തിന് വീണ്ടും സംസ്ഥാന സർക്കാരിൻ്റെ സഹായം

ഇത്തവണ കൊച്ചി കോർപ്പറേഷനും സർക്കാരും ഒരുപോലെ ഹാപ്പിയാണ്.മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിലെ കാര്യക്ഷമതയുടെ ഫലമാണ് കനത്ത മഴയിലും വെള്ളക്കെട്ട് ഒഴിഞ്ഞ കൊച്ചി. കോർപറേഷനും സർക്കാരും ചേർന്ന് നടത്തിയ ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി കനലുകളുടെയും കാനകളുടെയും നവീകരണവും മോട്ടോർ വച്ച് വെള്ളം അടിച്ചു കളയുന്ന രീതിയുമെല്ലാം ഫലപ്രദമായി നടപ്പിലാക്കിയിരുന്നു . ഈ പശ്ചാത്തലത്തിലാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്‍റെ നാലാംഘട്ട പ്രവര്‍ത്തനത്തിന് ഊർജ്ജമായി സർക്കാർ സഹായം വീണ്ടും എത്തിയത്. ഇത്തവണ 36 കോടി രൂപയാണ് സർക്കാർ, കൊച്ചി കോർപ്പറേഷന് കൈമാറിയത്.

also read :  “പടച്ചോൻ മാർക്സിസ്റ്റ് പാർട്ടിക്കാരുടെ രൂപത്തിൽ വന്നു”: പതിനാറു വയസുകാരന്‍റെ കുറിപ്പ്

നിലവിൽ ഓപ്പറേഷന്‍ ബ്രേക്ക്ത്രൂവിന്റെ രണ്ടാം ഘട്ടമായി 9.14 കോടി രൂപയുടെ 17 പ്രവര്‍ത്തികള്‍ ആണ് പൂര്‍ത്തിയാക്കിയിട്ടുള്ളത് . മൂന്നാം ഘട്ടത്തില്‍ മുല്ലശ്ശേരി കനാലിന്‍റെ നവീകരണം അടക്കം 11.89 കോടി രൂപയുടെ 6 പ്രവർത്തികൾ ജലസേചന വകുപ്പു കൂടി ഏറ്റെടുത്താണ് പൂർത്തീകരിച്ചത്.കൂടാതെ സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് 10 കോടി രൂപയും കോർപ്പറേഷൻ്റെ മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൈമാറിയിട്ടുണ്ട്

also read :മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം, ഇൻക്വസ്റ്റ് പൂർത്തിയായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News