ജോലി ആവശ്യമാണെങ്കില്‍ ഒരു രാത്രി തന്നോടൊപ്പം ചെലവഴിക്കണമെന്ന് വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്. മധ്യപ്രദേശ് സീഡ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ സഞ്ജീവ് കുമാറിനെതിരെയാണ് പരാതി. സീഡ് കോര്‍പറേഷന്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റാണ് സഞ്ജീവ് കുമാര്‍.
ജോലി വേണമെങ്കില്‍ ഒരു രാത്രി തന്നോടൊപ്പം ചെലവഴിക്കണമെന്ന് സഞ്ജീവ് കുമാര്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് വാട്ട്സ്ആപ്പില്‍ സന്ദേശം അയക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികള്‍ പരാതി നല്‍കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354എ വകുപ്പ് പ്രകാരമാണ് സഞ്ജീവ് കുമാറിനെതിരെ കേസെടുത്തത്.
മധ്യപ്രദേശിലെ കാര്‍ഷിക സര്‍വകലാശാലയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റേറ്റ് സീഡ് കോര്‍പറേഷനില്‍ ജനുവരി മൂന്നിനാണ് ഗ്വാളിയോറിലെ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി അഭിമുഖത്തിനായി എത്തിയത്. സഞ്ജീവ് കുമാറാണ് പെണ്‍കുട്ടിയുമായി അഭിമുഖം നടത്തിയ ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ ലൈംഗികബന്ധം ആവശ്യപ്പെട്ട് വാട്‌സ്ആപ്പില്‍ സന്ദേശമയക്കുകയായിരുന്നു എന്ന് പെണ്‍കുട്ടി പൊലീസിന് പരാതി നല്‍കി. ഇയാളില്‍ നിന്ന് മറ്റ് രണ്ട് വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇത്തരത്തില്‍ സന്ദേശം ലഭിച്ചതായും പരാതി ഉയര്‍ന്നു.
വിഷയം ശ്രദ്ധയില്‍പ്പെട്ടയുടന്‍ സഞ്ജീവ് കുമാറിന് നോട്ടീസ് അയച്ചു. ഇത്തരം കുറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. പ്രതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടും. ഇയാളെ ജയിലില്‍ അടയ്ക്കും. മൂന്ന് ദിവസത്തിനകം ഇയാളെ പിരിച്ചുവിടുമെന്നും മധ്യപ്രദേശ് സീഡ് കോര്‍പ്പറേഷന്‍ ബോര്‍ഡ് പ്രസിഡന്റ് മുന്നലാല്‍ ഗോയല്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here