ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

bus caught fire

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. അപകടത്തിൽ ആരും പരിക്കില്ല. ബസ് പൂര്‍ണമായും കത്തി നശിച്ചു. പൊള്ളാച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന സര്‍ക്കാര്‍ ബസിനാണ് തീപിടിച്ചത്. ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലോടെയാണ് വൻ ദുരന്തം ഒഴിവായത്.

ഡ്രൈവർ ബസിൽ പുക പടരുന്നത് കണ്ടതും ഉടനെ ബസ് നിര്‍ത്തി തീ പടരുന്നതിന് മുന്‍പേ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ബസ് ഒതക്കല്‍ മണ്ഡപം ഭാഗത്ത് എത്തിയപ്പോഴായിരുന്നു സംഭവം. ബസിൽ 50 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാരെ മുഴുവനായി ഇറക്കിയതും ബസിന് മുഴുവനായും തീപടരുകയായിരുന്നു.

Also read:അമ്മായിയമ്മ എച്ചിൽപാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു; സ്ത്രീധന പീഡനത്തിൽ മലയാളിയായ കോളജ് അധ്യാപിക തമിഴ്‌നാട്ടിൽ ജീവനൊടുക്കി

സംഭവം അറിഞ്ഞ ഉടൻ തന്നെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസ് സംഘം സംഭവസ്ഥലത്തെത്തി. അരമണിക്കൂറോളമെടുത്താണ് തീയണച്ചത്. തീപിടിത്തം ഉണ്ടാകാനുള്ള കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്.

News Summary- A bus caught fire while running in Coimbatore, Tamil Nadu. No one was injured in the accident. The bus was completely burnt

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News