തോട്ടം തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ക്രിസ്മസ്- പുതുവത്സര സമ്മാനം

തോട്ടം തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്- പുതുവത്സര സമ്മാനം. മൂന്നുവര്‍ഷമായി പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഉത്സവബത്തയായി 2000 രൂപ വീതം അനുവദിച്ചു.

Also Read : റേഷൻകട വഴി 10 രൂപയ്ക്ക് കുടിവെള്ളം

വണ്ടിപ്പെരിയാറില്‍ നടന്ന പീരുമേട് നിയോജകമണ്ഡലം നവകേരള സദസില്‍ നല്‍കിയ നിവേദനം പരിഗണിച്ചും ജില്ലയിലെ സിപിഐ എം, സിഐടിയു നേതാക്കളുടെ ഇടപെടലുകളെ തുടര്‍ന്നുമാണ് നടപടി. 2,268 തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭിക്കും. ഇതിന് 45.36 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

എക്സ്ഗ്രേഷ്യ ധനസഹായം അനുവദിക്കണമെന്ന് കെപിഎല്‍എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി എസ് രാജന്‍ എന്നിവര്‍ തൊഴില്‍ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

Also Read : ക്രൈസ്‌തവ വോട്ടുകള്‍ ലക്ഷ്യം വെച്ച് ക്രിസ്‌മസ് വിരുന്നൊരുക്കാനൊരുങ്ങി പ്രധാനമന്ത്രി

സിഐടിയു വും പീരുമേട് ടീ കമ്പനി, കോട്ടമല, ബോണാമി എസ്റ്റേറ്റ് എന്നിവിടങ്ങളിലെ തൊഴിലാളികളും ആവശ്യമുന്നയിച്ച് നവകേരള സദസില്‍ നിവേദനം നല്‍കി. ലേബര്‍ കമീഷണറുടെ കത്ത് കൂടി പരിഗണിച്ച് തൊഴില്‍ വകുപ്പ് തുക അനുവദിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here