ടി കോം വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്. നാടിൻ്റെ താത്പര്യം സംരക്ഷിച്ചാണ് സർക്കാർ തീരുമാനങ്ങൾ എന്നും നിയമോപദേശ പ്രകാരമാണ് സർക്കാർ നീങ്ങുന്നത്, അതുകൊണ്ട് തന്നെ ഒരു തരത്തിലുമുള്ള ആശങ്കയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാരാറടിസ്ഥാനത്തിൽ തന്നെയാണ് സർക്കാർ നടപടിയെന്ന്
വ്യക്തമാക്കിയ അദ്ദേഹം മാധ്യമങ്ങൾ വിവാദമുണ്ടാക്കുന്നത് കരാറുകൾ വായിക്കാതെയെന്നും കുറ്റപ്പെടുത്തി.
ALSO READ; യൂത്ത് കോൺഗ്രസ് മുൻ നേതാവ് എകെ ഷാനിബ് ഡിവൈഎഫ്ഐയിൽ
അതേസമയം ഇൻവെസ്റ്റ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ റോഡ് ഷോ നടക്കുന്നുണ്ട്. “സംസ്ഥാനത്തിന് പുതിയ നിക്ഷേപം കൊണ്ടുവരാൻ സാധിക്കും.വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥ രുമായി കൂടി കാഴ്ച നടത്തും.
വിവിധ കോൺ ക്ലേവുകളും നടക്കും.പുതിയ സ്ഥാപനങ്ങൾ സംസ്ഥാനത്ത് നിക്ഷേപം നടത്താൻ തയ്യാറാവും. പ്രതിരോധ , മെഡിക്കൽ , ബഹിരാകാശ മേഖലയിൽ സംസ്ഥനത്ത് വലിയ സാധ്യതയുണ്ട്”- ,മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സംരംഭക സഭ പദ്ധതികൊണ്ട് വരുമെന്നും മന്ത്രി വ്യക്തമാക്കി. പഞ്ചായത്തിന് ഗുണം ചെയ്യുന്ന പരിപടികൾ ആസൂത്രണം ചെയ്യും.സംസ്ഥാന തല ഉദ്ഘാടനംമുഖ്യമന്ത്രി ഡിസംബർ 11 ന് നടത്തും .സ്ത്രീകൾക്കടക്കം പദ്ധതിയുടെ ഗുണം ലഭ്യമാക്കും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കും.ഉമ്മൻ ചാണ്ടി സർക്കാർ പദ്ധതിക്കായി കാര്യമായൊന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം സർക്കാരിന് ബാധ്യതയില്ലാത്ത രീതിയിൽ വിഷയം കൈ കാര്യം ചെയ്യുമെന്നും സാമ്പത്തിക നഷ്ടമില്ലാതെ സർക്കാർ നീങ്ങുമെന്നും വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here