മണ്ഡലകാലം അവസാനിക്കുന്നു; പരിമിതികൾക്കുള്ളിൽ നിന്ന് എല്ലാ സൗകര്യങ്ങളും വർധിപ്പിക്കാനായെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

മണ്ഡലകാലം അവസാനിക്കുമ്പോൾ പരിമിതികൾക്കുള്ളിൽ നിന്ന് എല്ലാ സൗകര്യങ്ങളും വർധിപ്പിക്കാനായെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. പ്രതീക്ഷിച്ചതിൽ അധികം തീർത്ഥാടകർ എത്തിയിരുന്നു. ദർശന സമയം കൂട്ടിയിട്ടും തീർത്ഥാടകരുടെ എണ്ണം അധികമായിരുന്നു. വെർച്വൽ ക്യൂവിൽ കുട്ടികളുടെ എണ്ണം ചേർത്തിരുന്നില്ല. ശരാശരി 10,000 കുട്ടികൾ മല കയറിയിരുന്നു. ഇത് സാധാരണയിൽ നിന്നും വളരെ കൂടുതലായിരുന്നുവെന്നും മന്ത്രി അറിയിച്ചു.

Also Read: ‘ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നത് മികച്ച സൗകര്യങ്ങൾ’: നാഗാലാന്‍ഡ് ഗവര്‍ണര്‍

സ്ത്രീകളുടേയും, പ്രായം ചെന്നവരുടേയും, ഭിന്ന ശേഷിക്കാരുടേയും എണ്ണം വർദ്ധിച്ചു. ബുക്ക് ചെയ്യാത്ത ആളുകൾ മല കയറി. സ്പോർട്ട് ബുക്കിങ്ങ് വർദ്ധിച്ചു. പരിമിതികൾക്കുള്ളിൽ നിന്ന് എല്ലാ സൗകര്യങ്ങളും വർദ്ധിപ്പിച്ചു. അപ്പോഴും തീർത്ഥാടകരുടെ എണ്ണം കൂടുതലായിരുന്നു. ചില സ്ഥലങ്ങളിൽ തീർത്ഥാടകർക്ക് പ്രയാസം നേരിട്ടു. അത് പരിഹരിച്ച ശേഷം പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നു. ഹൃദ് രോഗിയായ കുട്ടി മരിച്ചത് സർക്കാരിന്റെ വീഴ്ചയായി ചിത്രീകരിക്കാൻ ഉണ്ടായ ശ്രമം ഇതിന് ഉദാഹരണമാണ്.

Also Read:  പടിയിറങ്ങുമ്പോൾ അഭിമാനം, വിസ്മയ കേസ് പ്രതിയെ പിരിച്ചുവിട്ടതും കെഎസ്ആർടിസിയുടെ ചരിത്രനേട്ടങ്ങളും ഓർത്തെടുത്ത് ആന്റണി രാജു

മനുഷ്യ സാധ്യമായ എല്ലാം സന്നിധാനത്ത് ചെയ്തുവെന്നും മന്ത്രി പറഞ്ഞു. ശബരീ പീഠം മുതൽ സന്നിധാനം വരെ കുടിവെളളം നൽകാനും ബയോ ടോയിലറ്റിനുമായി 36 സ്പോട്ടുകൾ കണ്ടെത്തി. 30 ന് നട തുറന്നാൽ ക്യൂ കോംപ്ലക്സുകളിൽ ആവശ്യമുള്ള ആളുകളെ മാത്രം കയറ്റി പരീക്ഷണം നടത്തും. കോംപ്ലക്സിൽ കയറി ഇറങ്ങുന്നത് സമയം കൂട്ടുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്. ദീർഘദൂര വാഹനങ്ങൾ നിലക്കലിൽ കയറാതെ സർവ്വീസ് നടത്തും. വരുമാനത്തെ മാത്രം ആശ്രയിക്കുന്നതല്ല ശബരിമല തീർത്ഥാടനമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News