കൈയില്‍ 5000, കാറില്‍ 44000; കണക്കില്‍ ഇല്ലാത്ത പണം കൈവശംവെച്ച തഹസില്‍ദാര്‍ പിടിയില്‍

കണക്കില്‍പ്പെടാത്ത പണം കൈവശം വെച്ച ഭൂരേഖാ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍. ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ലാന്‍ഡ് ട്രിബ്യൂണല്‍ സിറ്റിങിനിടെയാണ് വിജിലന്‍സ് പണം കണ്ടെത്തിയത്.

പട്ടാമ്പി ഭൂരേഖാ തഹസില്‍ദാര്‍ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരന്‍ നായര്‍ (52) ആണ് വിജിലന്‍സിന്റെ പിടിയിലായത്. തഹസില്‍ദാര്‍ കൈവശം വച്ച 5,000 രൂപയും കാറില്‍ നിന്നു 44,000 രൂപയും വിജിലന്‍സ് കണ്ടെടുത്തു.

Also Read :കൊല്‍ക്കത്ത സംഭവം; മുന്‍ പ്രിന്‍സിപ്പലിനെയും നാല് ഡോക്ടര്‍മാരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കും

പാലക്കാട് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ വിന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് തഹസില്‍ദാറെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News