‘ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ജീവനക്കാരെ സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തില്‍ നിന്നും ഒഴിവാക്കും’: മന്ത്രി ഡോ ആര്‍ ബിന്ദു

പ്രത്യേക പ്രയാസം അനുഭവിക്കുന്നതും ഹൈസപ്പോര്‍ട്ട് ആവശ്യമായതുമായ ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ജീവനക്കാരെ സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തില്‍ നിന്നും ഒഴിവാക്കിയെന്ന് മന്ത്രി ഡോ ആര്‍ ബിന്ദു. നിരവധി അപേക്ഷകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടിയെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

പ്രത്യേക പ്രയാസം അനുഭവിക്കുന്നതും ഹൈസപ്പോര്‍ട്ട് ആവശ്യമായതുമായ ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ജീവനക്കാരെ സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.

ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് നിരവധി അപേക്ഷകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. ഓരോ കേസും സംബന്ധിച്ച അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പ്രത്യേകമായി പരിശോധിച്ച് സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗില്‍ നിന്നും ഒഴിവാക്കി നല്‍കുന്നതിന് വകുപ്പ് മേധാവി ജില്ലാ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ഹാജര്‍, ഹാജര്‍ പുസ്തകത്തില്‍ രേഖപ്പെടുത്തേണ്ടതും ലീവുകള്‍ സ്പാര്‍ക്ക് വഴി നല്‍കേണ്ടതുമാണ്.

Also Read: ബിൽകിസ് ബാനു കേസ്; പ്രതികൾക്ക് തിരികെ ജയിലിൽ എത്താനുള്ള അവസാനദിനം ഇന്ന്

ഹാജര്‍ പുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ ലീവുകള്‍ ക്രമീകരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് ഡി ഡി ഒ മാര്‍ ശമ്പളബില്‍ തയ്യാറാക്കുക. കൂടാതെ, ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ജീവനക്കാരുടെ സ്പാര്‍ക്ക് പ്രൊഫൈലില്‍ ആനുകൂല്യം ലഭ്യമാകുന്നതിനായി പി എച്ച് രേഖപ്പെടുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News