‘കേരളത്തിൽ അതിജീവിതമാർക്ക് നീതി ഉറപ്പാക്കുന്നതിൽ സർക്കാർ ഏറെ മുന്നിലാണ്’: മുഖ്യമന്ത്രി

കുറ്റമറ്റ പൊലീസ് പ്രോസിക്യൂഷൻ സംവിധാനം ഉണ്ടെങ്കിൽ മാത്രമെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷ നടപ്പാക്കാൻ കഴിയൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും അതിജീവിതമാർക്ക് നീതി ഉറപ്പാക്കുന്നതിലും സർക്കാർ ഏറെ മുന്നിലാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Also read:രാമക്ഷേത്രം യാഥാർഥ്യവും ഭൂരിപക്ഷത്തിന്റെ ആവശ്യവുമാണെന്ന് വിവാദ പരാമർശം, സാദിഖലി തങ്ങളെ രൂക്ഷമായി വിമർശിച്ച് സമൂഹ മാധ്യമങ്ങൾ

‘കേരളത്തിലെ പ്രോസിക്യൂഷൻ സംവിധാനം മറ്റേതൊരു സംസ്ഥാനത്തെക്കാളും മുന്നിലാണ്. പ്രോസിക്യൂഷൻ സംവിധാനം ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തിലാണ് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കുന്നത്. ഹീനമായ കുറ്റകൃത്യങ്ങളിൽ അതിവേഗം അന്വേഷണവും വിചാരണയും പൂർത്തിയാക്കിയിട്ടുണ്ട്’ എന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News