ചീഫ് സെക്രട്ടറി ഡോ. വേണുവിന് സംസ്ഥാന സർക്കാർ ഔദ്യോഗിക യാത്രയയപ്പ് നൽകി

ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ഡോ.വി വേണുവിന് സംസ്ഥാന സർക്കാർ ഔദ്യോഗിക യാത്രയയപ്പ് നൽകി. സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നു. നിയുക്ത ചീഫ് സെക്രട്ടറിയും വി വേണുവിന്റെ ഭാര്യവുമായ ശാരദ മുരളീധരൻ ചടങ്ങിന് സ്വാഗതം പറഞ്ഞത് കൗതുകമായി.

Also read:ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എം എസ് സിയുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ വിഴിഞ്ഞത്ത്

34 വർഷത്തെ സിവിൽ സർവീസ് ജീവിതത്തിന് ശേഷമാണ് ഡോക്ടർ വി വേണു പടിയിറങ്ങുന്നത്. സബ് കലക്ടറായി സർവീസിൽ എത്തി ഉയർന്ന പദവിയായ ചീഫ് സെക്രട്ടറി സ്ഥാനം വരെ എത്തിയാണ് പാടിയിറക്കം . വി വേണുവിന്റെ സുത്യർഹമായ സേവനം അനുസ്മരിച്ചാണ് മുഖ്യമന്ത്രി സെക്രട്ടറിയേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ആശംസകൾ നേർന്നത്. മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് നന്ദി പറഞ്ഞ വി വേണു വിവിധ രാഷ്ട്രീയ നേതാക്കൾക്കൊപ്പം പ്രവർത്തിച്ച അനുഭവം ഓർത്തെടുത്തു.

Also read:ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ജീവിത സഖി കൂടിയായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ ശാരദ മുരളീധരന് ചീഫ് സെക്രട്ടറി പദവി കൈമാറിയാണ് വി വേണുവിന്റെ പടിയിറക്കം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു പദവി കൈമാറ്റം. മികച്ച നാടക നടൻ കൂടിയായ വി വേണു 40 ഓളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിശ്രമത്തിൽ കലാരംഗത്തും പൊതുപ്രവർത്തനങ്ങളിലും സജീവമാകാനാണ് ഈ ബഹുമുഖ പ്രതിഭയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News