റിയാസ് മൗലവി വധം; അപ്പീൽ നൽകാനൊരുങ്ങി സർക്കാർ

റിയാസ് മൗലവി വധക്കേസിൽ അപ്പീൽ പോകാൻ സർക്കാർ. ഇതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന് സർക്കാർ നിർദ്ദേശം നൽകി. എത്രയും വേഗം തുടർ നിയമനടപടി സ്വീകരിക്കാനാണ് നിർദ്ദേശം. കഴിഞ്ഞദിവസമാണ് മൂന്ന് പ്രതികളെയും വെറുതെവിട്ടു കൊണ്ട് വിചാരണ കോടതി വിധി ഉണ്ടായത്. 2017 മാർച്ച്‌ 20നാണ് മദ്രസ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെട്ടത്. സംഭവത്തിന്റെ മൂന്നാം നാൾ പ്രതികളായ മൂന്ന് ആർഎസ്എസ് പ്രവർത്തകരെയും പിടികൂടി, വർഗീയ സംഘർഷമുണ്ടാക്കൽ കുറ്റം ചുമത്തിയിരുന്നു.

Also Read: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ തന്റെ ചിത്രം ഉപയോഗിച്ചതിനെ കുറിച്ച് അറിവില്ല: മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഡി എൻ എ സാമ്പിളും രക്തക്കറയും, പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങൾ ഉൾപ്പെടെയുള്ള ശാസ്‌ത്രീയ തെളിവുകളും ശക്തമായ സാക്ഷിമൊഴികളും കോടതിക്ക് മുന്നിലെത്തിക്കുകയും, കാര്യക്ഷമമായ അന്വേഷണം നടത്തിയിട്ടും പ്രതികളെ വെറുതെ വിട്ട കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഈ സംഭവത്തിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ അപ്പീൽ പോകാൻ തീരുമാനിച്ചത്. തുടർ നിയമനടപടികൾക്ക് അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി.

Also Read: ‘പ്രതിസന്ധിയിലും പ്രതീക്ഷയോടെ മുന്നോട്ടുപോകാം എന്ന് പുതുതലമുറയ്ക്ക് കാട്ടിക്കൊടുത്ത നജീബ്’, വീട്ടിലെത്തി സന്ദർശിച്ച് മന്ത്രി സജി ചെറിയാൻ

അതിവേഗം അപ്പീൽ നൽകാനാണ് നിർദ്ദേശം. ആർ എസ് എസ് പ്രവർത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരെയാണ് കാസഗോഡ് ജില്ലാ സെഷൻസ് കോടതി കുറ്റം തെളിയിക്കാനായില്ലെന്നു പറഞ്ഞ് വെറുതെ വിട്ടത്. രാഷ്ട്രീയലാക്കോടെ കോടതി വിധിയെ സമീപിച്ച പ്രതിപക്ഷത്തിനെതിരെ, കുടുംബവും, ആക്ഷൻ കമ്മറ്റി ഭാരവാഹികളും രംഗത്ത് വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News