മണിപ്പൂരില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ ഒത്തുകളി

മണിപ്പൂര്‍ കലാപത്തില്‍ പ്രതിഷേധം ആളി കത്തിയതോടെ സര്‍ക്കാര്‍ ഗവര്‍ണര്‍ ഒത്തുകളി. നിയമസഭ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടും ഗവര്‍ണര്‍ അനുമതി നല്‍കിയില്ല. സര്‍ക്കാരിന്റെ പരാജയം എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേ സമയം മണിപ്പൂരില്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

Also Read: കഞ്ചാവ് ലഹരിയില്‍ യുവാവ് അമ്മയെ കൊലപ്പെടുത്തി

കലാപം തുടരുന്ന മണിപ്പൂരില്‍ നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കാനായിരുന്നു മന്ത്രിസഭയുടെ തീരുമാനം. എന്നാല്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തിന് ഗവര്‍ണര്‍ അനുസൂയ യുകെയ് അനുമതി നല്‍കിയില്ല.എന്തുകൊണ്ടാണ് അനുമതി നല്‍കാത്തതെന്ന് വ്യക്തമല്ല. മന്ത്രിസഭ ശുപാര്‍ശ ചെയ്തിട്ടും ഗവര്‍ണര്‍ അനുമതി നല്‍കാത്തത് സര്‍ക്കാരിന്റെ പരാജയം എന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഇതിനു മുന്‍പ് മാര്‍ച്ചിലാണ് മണിപ്പൂരില്‍ നിയമസഭാ സമ്മേളനം ചേര്‍ന്നത്. ആറ് മാസത്തിലൊരിക്കല്‍ നിയമസഭാ സമ്മേളനം ചേരണം എന്നാണ് ചട്ടം. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിച്ചെന്ന് പ്രധാന മന്ത്രി പറയുമ്പോഴും അക്രമ സംഭവങ്ങള്‍ തുടരുകയാണെന്നും പ്രശ്‌നപരിഹാരത്തിനായി സര്‍വകക്ഷി യോഗം വിളിക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Also Read: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളുടെ മണ്ഡല പര്യടനം തുടരുന്നു

കുക്കി എംഎല്‍എമാര്‍ക്ക് ഇംഫാലില്‍ നിയമസഭ ചേരാന്‍ എത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് യെച്ചൂരി പറഞ്ഞു. 10 കുക്കി എംഎല്‍എമാര്‍ സമ്മേളനം ബഹിഷ്‌കരിക്കും എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതില്‍ 6 പേര്‍ ഭരണ കക്ഷിയായ ബിജെപി എംഎല്‍എമാരാണ്. മണിപ്പൂര്‍ സന്ദര്‍ശനത്തിന്റെ റിപ്പോര്‍ട്ട് സിപിഐഎം സംഘം ഉടന്‍ രാഷ്ട്രപതിക്ക് സമര്‍പ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News