ശമ്പള വിതരണം; മലബാർ ദേവസ്വം ബോർഡിന് 2.5 കോടി രൂപ സർക്കാർ കൈമാറി

ഉത്തര മലബാറിലെ ദേവസ്ഥാനങ്ങളിലെയും ക്ഷേത്രങ്ങളിലെയും ആചാര സ്ഥാനികരുടെയും കോലധാരികളുടെയും ശമ്പള വിതരണത്തിന് മലബാർ ദേവസ്വം ബോർഡിന് 2.5 കോടി രൂപ സർക്കാർ കൈമാറി. ഓണത്തിന് മുമ്പ് എല്ലാവർക്കും കുടിശികയടക്കം ശമ്പളം വിതരണം ചെയ്യുമെന്ന് ദേവസ്വം മന്ത്രി കെ രാധാ കൃഷ്ണൻ പറഞ്ഞു.

also read; കോഴിക്കോട്ട് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തി

ഇവരുടെ വേതനം വർധിപ്പിക്കുന്നതിനും നടപടികൾ തുടങ്ങിയതായും മന്ത്രി അറിയിച്ചു. നിലവിൽ 1400 രൂപയാണ് വേതനം. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ക്ഷേത്രങ്ങളിലാണ്
ആചാരസ്ഥാനികരും കോലധാരികളുമുള്ളത്. പുതിയ അപേക്ഷകൾ സ്വീകരിക്കാനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News