മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ രക്ഷാദൗത്യത്തിൽ വ്യോമസേന എയർലിഫ്റ്റ് ചെയ്തതിൻ്റെ തുക നൽകാൻ സർക്കാർ തീരുമാനം. 132. 61 കോടി രൂപയാകും നൽകുക. ആഭ്യന്തര മന്ത്രാലയം കേരളത്തിനു മേൽ സമ്മർദ്ദം ശക്തമാക്കിയ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.
എസ്ഡിആർഎഫ് ഫണ്ടിൽ നിന്നാകും വ്യോമസേന എയർലിഫ്റ്റ് ചെയ്തതിന്റെ തുക നൽകുക. സംസ്ഥാനം തുക നൽകുന്നില്ല എന്ന് കാട്ടി നിരന്തരം കേന്ദ്രം കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തുക നൽകാനുള്ള സർക്കാർ തീരുമാനം.
എസ്ഡിആർഎഫ്ൽ 700 കോടി രൂപയാണ് നിലവിൽ ഉള്ളത്. ഇതിൽ 638.50 കോടി രൂപയ്ക്ക് കമ്മിറ്റ്മെൻ്റ് ഉള്ളതാണെന്ന് കേരളം കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നിട്ടും വീണ്ടും കേന്ദ്രം സമ്മർദ്ദം തുടർന്ന സാഹചര്യത്തിലാണ് തുക നൽകാനുള്ള സർക്കാർ തീരുമാനം.
ദുരന്തനിവാരണത്തിനായി 700 കോടി രൂപയോളം എല്ലാവർഷവും ആവശ്യം വരാറുണ്ടെന്നും അതിനാലാണ് കേന്ദ്രത്തോട് പ്രത്യേക സഹായം ആവശ്യപ്പെടുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മുണ്ടക്കൈ – ചൂരൽമല ദുരന്തനിവാരണ ഫണ്ടിനെ സംബന്ധിച്ച കേസ് അടുത്ത വ്യാഴാഴ്ച്ച കോടതി പരിഗണിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here