കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സഹായം

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി പൂര്‍ണ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ALSO READ:നീറ്റ് പരീക്ഷ അട്ടിമറി; ദില്ലിയിൽ പ്രതിഷേധം സംഘടിപ്പിച്ച് എസ്എഫ്ഐ അടക്കമുള്ള ഇടത് വിദ്യാർത്ഥി സംഘടനകൾ

പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണം കെ. എസ് ആര്‍ ടി.സി ഉണ്ടാക്കും. ഇതിനാവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ധനവകുപ്പ് സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍, കെ എസ് ആര്‍ ടി സി എം ഡി പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ALSO READ:രാമായണത്തെ പരിഹസിക്കുന്ന സ്‌കിറ്റ് അവതരിപ്പിച്ചെന്ന് ആരോപണം; മുംബൈ ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് പിഴ ചുമത്തി അധികൃതര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News