ജീന്‍സ്, ബെര്‍മുഡ, ഷോര്‍ട്സ് വസ്ത്രങ്ങള്‍ മാന്യമല്ല; ഹംപി ക്ഷേത്രത്തിൽ ഡ്രസ് കോഡ് ഏര്‍പ്പെടുത്തി ഭരണകൂടം

ജീന്‍സ്, ബെര്‍മുഡ, ഷോര്‍ട്സ് മുതലായ വസ്ത്രങ്ങള്‍ മാന്യമല്ലെന്ന കാരണം കാട്ടി ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രത്തിൽ സന്ദര്‍ശകര്‍ക്കായി ഡ്രസ് കോഡ് ഏര്‍പ്പെടുത്തി വിജയവാഡ ജില്ല ഭരണകൂടം. മുണ്ടോ ദോത്തിയോ ധരിച്ചതിന് ശേഷം മാത്രമേ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുകയുള്ളൂവെന്നും ജീന്‍സോ ബര്‍മുഡയോ ധരിച്ച് വരുന്നവറീ തടയുമെന്നും ഭരണകൂടം പറയുന്നു.

ചില സന്ദര്‍ശകര്‍ പ്രത്യേകിച്ച് വിദേശികള്‍ ‘മാന്യമല്ലാത്ത’ വസ്ത്രം ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ചൂണ്ടിക്കാട്ടി ഭക്തര്‍ തന്നെ നല്‍കിയ പരാതിയിലാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി.നിലവില്‍ ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന സൗജന്യ മുണ്ട് സന്ദര്‍ശന ശേഷം തിരികെ ഏല്‍പിക്കണം.

ALSO READ: ദില്ലിയിൽ ട്രെയിനിന് മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു

കൂടാതെ ദക്ഷിണ കന്നഡ ജില്ലയിലെ നൂറിലധികം ക്ഷേത്രങ്ങളിൽ ഡ്രസ് കോഡ് നടപ്പാക്കാൻ തീരുമാനിച്ചതായിട്ടാണ് വിവരം. മംഗളൂരുവിലെ കർണാടക ദേവസ്ഥാന മട് മതു ധാർമിക സംസ്‌തേഗല മഹാസംഘ സംസ്ഥാന കോ-ഓർഡിനേറ്റർ മോഹൻ ഗൗഡ ഇക്കാര്യം അറിയിച്ചു. ക്ഷേത്രങ്ങളിൽ വസ്ത്രധാരണം സംബന്ധിച്ച ബോർഡുകൾ സ്ഥാപിക്കുകവാനുള്ള നീക്കവുമുണ്ട്. ക്ഷേത്രങ്ങൾ സന്ദർശിക്കുന്നവരിൽ അവബോധം സൃഷ്ടിക്കാനുമുള്ള നടപടികളും ഭരണകൂടം എടുത്തു എന്നാണ് വിവരം.

ALSO READ: ‘ഇറ്റ്‌സ് ഒഫീഷ്യല്‍’; നടന്‍ രാജേഷ് മാധവന്‍ വിവാഹിതനാകുന്നു; വധു ദീപ്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News