ശബരിമല വിമാനത്താവളം; ഭൂമി ഏറ്റെടുക്കാൻ പുതിയ വിജ്ഞാപനം ഇറക്കുമെന്ന് സർക്കാർ

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ പുതിയ വിജ്ഞാപനം ഇറക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പരാതി ഉയർന്ന സാഹചര്യത്തിലാണ് നിലവിലെ വിജ്ഞാപനം പിൻവലിച്ച് പുതിയ വിജ്ഞാപനം ഇറക്കുന്നത്. സാമൂഹ്യ ആഘാത പഠനം അടക്കം പുതിയ ഏജൻസി നടത്തുമെന്നും സർക്കാർ വ്യക്തമാക്കി.

Also Read: “കേരളത്തിൽ ബിജെപി ഒരു സീറ്റ് നേടിയത് അപകടകരം; എൽഡിഎഫ് സ്വീകരിച്ച നടപടി ബിജെപിയുടെ ഹിന്ദുത്വ അജണ്ടക്കെതിരെ…”: എംവി ഗോവിന്ദൻ മാസ്റ്റർ

സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ എന്ന ആദ്യ വിജ്ഞാപനത്തിലെ പരാമർശം ചോദ്യം ചെയ്ത് ബിലീവേഴ്സ് ചർച്ചിൻ്റെ നിയന്ത്രണത്തിലുള്ള ചാരിറ്റബിൾ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്ന ഭൂമിയാണെന്നായിരുന്നു ട്രസ്റ്റിൻ്റെ വാദം. ഹർജി പരിഗണിക്കവെയാണ് സർക്കാർ പുതിയ വിജ്ഞാപനം ഇറക്കുന്ന വിവരം കോടതിയെ അറിയിച്ചത്.

Also Read: വരാൻ പോകുന്നത് ഇടതുപക്ഷത്തിന്റെ വസന്തകാലമായിരിക്കും, ഇടതുപക്ഷത്തെ ആക്രമിക്കുന്ന വാദങ്ങൾ തിരിഞ്ഞു കൊത്തും എന്നത് കോൺഗ്രസ് മനസിലാക്കണം: ഐ ബി സതീഷ് എംഎൽഎ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News