വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം നന്നായി കൊണ്ടുപോകാനാകും എന്ന ഉറപ്പ് സര്‍ക്കാരിനുണ്ട്; മന്ത്രി വി അബ്ദു റഹ്മാന്‍

വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം നന്നായി കൊണ്ടുപോകാനാകും എന്ന ഉറപ്പ് സര്‍ക്കാരിനുണ്ടെന്ന് മന്ത്രി വി അബ്ദു റഹ്മാന്‍. വഖഫ് ബോര്‍ഡില്‍ കൂട്ടായ പ്രവര്‍ത്തനമാണ് നടക്കുന്നത്. വഖഫ് സ്വത്തുകളുമായി ബന്ധപ്പെട്ട കേസുകള്‍ അടക്കമുള്ളവ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

പുതിയ ചെയര്‍മാന് എതിരെ പണ്ഡിതന്മാര്‍ ഉയര്‍ത്തിയ ആരോപാണം പിന്‍വലിച്ചിട്ടുണ്ട്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട് വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചെയര്‍മാനും ബോര്‍ഡും തീരുമാനിക്കുമെന്നും മന്ത്രി വ്യകത്മാക്കി.

Also Read:വിനായകന്റെ വില്ലന് കിട്ടിയ പ്രതിഫലം; അഞ്ച് മിനിറ്റിനു മോഹൻലാലിന് ലഭിച്ചത് കോടികൾ

അതേസമയം, വഖഫ് സ്വത്തുക്കള്‍ കൈകുഞ്ഞിനെ പോലെ കൊണ്ട് നടക്കേണ്ടതുണ്ടെന്ന് തെരഞ്ഞെടുക്കപ്പെട്ട പുതിയ ചെയര്‍മാന്‍ എം.കെ സക്കീര്‍. നിയമപരമായും സത്യസന്ധമായി വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുമെന്നും, നഷ്ടപ്പെട്ട വഖഫ് സ്വത്തുവകകള്‍ തിരിച്ചു പിടിക്കുമെന്നും എം കെ സക്കീര്‍ പറഞ്ഞു.

ഗ്രാന്‍ഡ് ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷകളെ സഹാനുഭൂതിയോടെ പരിഗണിക്കും, രജിസ്‌ട്രേഷന്‍ വകുപ്പുമായി ചേര്‍ന്ന് സ്വത്തുക്കള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യും, പരാതികളും തര്‍ക്കങ്ങളും പരിഹരിക്കാന്‍ അദാലത്തുകള്‍ അടക്കമുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

Also Read: ലോട്ടറി ഓഫീസിൽ കയറി യുവാവിന്റെ അതിക്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News