നീറ്റ് പരീക്ഷ നടത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ആവശ്യം നിരസിച്ച് കേന്ദ്ര സര്‍ക്കാര്‍

JOHN BRITTAS

ക്രമക്കേടുകള്‍ ഒന്നൊന്നായി പുറത്തുവന്ന സാഹചര്യത്തില്‍ നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും പ്രവേശന പരീക്ഷ നടത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നുമുള്ള രാജ്യസഭ എംപി ഡോ ജോണ്‍ ബ്രിട്ടാസിന്റെ ആവശ്യം നിരസിച്ച് കേന്ദ്ര സര്‍ക്കാര്‍.

ഇപ്പോള്‍ സംസ്ഥാനത്ത് പരീക്ഷ നടത്താന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ജൂണ്‍ ആറിന് നടന്ന യുജിസി – നെറ്റ് പരീക്ഷ പിന്നീട് റദ്ദാക്കിയതിനാല്‍ ആഗസ്റ്റ് 21നും സെപ്തംബര്‍ നാലിനും കമ്പ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് നടത്തുമെന്നുമാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മറുപടി നല്‍കിയിരിക്കുന്നത്.

ALSO READ:  കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന തടവുകാരൻ ഓടി രക്ഷപെട്ടു; സംഭവം തൃശൂരിൽ

അഖിലേന്ത്യ പരീക്ഷകള്‍ നടത്തുന്നതില്‍ നിന്നും കേന്ദ്രം പിന്‍വാങ്ങണമെന്ന ആവശ്യം പ്രതിപക്ഷ നേതാക്കളടക്കം ഉന്നയിച്ചിരുന്നു. മെഡിക്കല്‍ കോളജ് പ്രവേശനത്തിനുള്ള പരീക്ഷകള്‍ നടത്താനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് തിരികെ നല്‍കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായ പി ചിദംബരം ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തെ നീറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു. സര്‍ക്കാര്‍ കോളജുകളിലേക്ക് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രവേശന പരീക്ഷ നടത്താനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായിരിക്കണം എന്നായിരുന്നു ആവശ്യം ഉയര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News