മണിപ്പൂരില്‍ ക്രമസമാധാനം ഉറപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കുന്നു. താഴെ തട്ടില്‍ സമാധാനം പുനസ്ഥാപിക്കാന്‍ വേണ്ടി സമാധാന കമ്മറ്റികള്‍ രൂപീകരിക്കും. വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ ശാന്തിയും സമാധാനവും മടക്കി കൊണ്ട് വരുന്നതിനായുള്ള ചര്‍ച്ചകള്‍ക്ക് സമാധാന സമിതികള്‍ നേതൃത്വം വഹിക്കും.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തിന്റെ തീരുമാനമനുസരിച്ചാണ് സമാധാന സമിതികള്‍ക്ക് രൂപം നല്‍കിയത്. അതിനിടെ സംഘര്‍ഷ ബാധിത മേഖലകളില്‍ നിന്ന് പതിമൂവായിരത്തിലധികം പേരെ സൈന്യം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. തലസ്ഥാനമായ ഇംഫാലില്‍ സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്തി. മെയ് തെയ് സമുദായത്തെ പട്ടിക വര്‍ഗ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തെ എതിര്‍ത്ത് ചില ഗോത്ര വര്‍ഗ സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് സംസ്ഥാനത്ത് വന്‍ സംഘര്‍ഷമുണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here