അഴിമതിക്കെതിരെ സർക്കാർ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്; മന്ത്രി എം ബി രാജേഷ്

അഴിമതിക്കെതിരെ സർക്കാർ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് മന്ത്രി എം ബി രാജേഷ്. LSGD ൽ ധാരാളം പരാതികൾ ഉയർന്നുവരുന്നത് ഗൗരവത്തോടെ കാണുന്നു എന്നും തദ്ദേശസ്ഥാപനങ്ങളിൽ പരിഹരിക്കപ്പെടേണ്ട പല ഫയലും ദീർഘമായി വൈകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

അതോടൊപ്പം അഴിമതി സംബന്ധിച്ച് കാര്യങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും അഴിമതികൾ ഇല്ലാതാക്കാനും ഫയലുകൾ വേഗത്തിൽ നീങ്ങാനും നടപടി സ്വീകരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ മിന്നൽ പരിശോധന ശക്തമാക്കുമെന്നും ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

also read; കൊല്ലം സുധിയുടെ കുടുംബം അനാഥമാകില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍

അതേസമയം 2881 ലൈസൻസ് അപേക്ഷകൾ പാലക്കാട് മുൻസിപ്പാലിറ്റിയിൽ അനുമദിക്കായി ശേഷിക്കുന്നു എന്നും കെട്ടിട നിർമ്മാണ അനുമതി അടക്കമുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നു, ഇത് പൊതുജനങ്ങളുടെ അവസരം നിഷേധിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News