മുനമ്പം റീ സർവ്വേ നടത്താൻ സർക്കാർ നീക്കം നടത്തുന്നു എന്ന റിപ്പോർട്ട് തള്ളി മന്ത്രി പി രാജീവ്. അത് ചിലരുടെ ഭാവനാപരമായ എഴുത്താണ് അങ്ങനെയൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ല എന്നും മന്ത്രി പറഞ്ഞു. മുനമ്പം വിഷയത്തിൽ ശാശ്വത പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. ആരെങ്കിലും നിയമപരമായി മുന്നോട്ട് പോയാലും മുനമ്പത്തെ ജനത കുടിയിറക്കപ്പെടാൻ പാടില്ലെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
മുനമ്പം പ്രശ്നപരിഹാരത്തിനായി നിയമ വശങ്ങൾ സർക്കാർ പരിശോധിക്കും. ഉന്നത തല യോഗത്തിന് ശേഷമായിരിക്കും തീരുമാനമെടുക്കുക. 5 മിനിറ്റ് കൊണ്ട് പ്രശ്നം പരിഹരിക്കാൻ ആകുമെന്ന് പറയുന്നത് വിഷയം പഠിക്കാത്തവരാണെന്നും മന്ത്രി പറഞ്ഞു.
Also Read: യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി കേസ്; ക്രൈം ബ്രാഞ്ച് അന്വേഷിക്കും
സന്ദീപ് വാര്യർ ചേരേണ്ടത് ചെരേണ്ടിടത്തു തന്നെ ചേർന്നു എന്നും മന്ത്രി പി രാജീവ് പറഞ്ഞു. ശാഖയ്ക്ക് കാവൽ നിന്നയാൾ മാറിയാൽ ശാഖ നടത്തിയ ആൾക്ക് അധ്യക്ഷനാകാമെന്ന് സന്ദീപ് വാര്യറുടെ കോൺഗ്രസ് പ്രവേശനത്തെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. കേരളത്തിലെ ബിജെപിക്കും കോൺഗ്രസിനും നേതൃത്വം നൽകുന്നത് അഖിലേന്ത്യാ ബിജെപി നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here