സർക്കാർ മുനമ്പത്തെ ജനങ്ങൾക്കൊപ്പം; മന്ത്രി പി രാജീവ്

P Rajeev

മുനമ്പത്തെ ജനങ്ങൾക്കൊപ്പമാണ് സർക്കാരെന്ന് മന്ത്രി പി രാജീവ്. കരമടയ്ക്കാനുള്ള അനുമതി നൽകിയതിലൂടെ സർക്കാരത് തെളിയിച്ചതാണെന്നും മന്ത്രി പി രാജീവ്. മുനമ്പത്ത് വർഗീയ ചേരിതിരിവിനുള്ള ശ്രമം നടക്കുന്നുണ്ട് അത് സമ്മതിക്കില്ലെന്നും അ​ദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉന്നതല യോഗത്തിനുശേഷം ഉചിതമായ തീരുമാനമെടുക്കും. വിഷയം കോടതിയുടെ പരിഗണനയുള്ളതിനാൽ നിയമപരമായ സങ്കീർണ്ണതകൾ ഉണ്ട് അതിനാൽ തന്നെ ചർച്ചകൾക്ക് ശേഷം മുനമ്പത്ത് ഉചിതമായ നടപടിയെടുക്കുമെന്നും പി രാജീവ് പറഞ്ഞു.

കൊടകര കുഴൽപ്പണത്തിൽ കോൺഗ്രസും ബിജെപിയും ഒരു പോലെ പങ്കാളികളാണെന്നും മന്ത്രി പറഞ്ഞു. കുഴൽപ്പണ കേസിൽ മൊഴി കൊടുത്തിട്ട് പോലും മാധ്യമ പ്രവർത്തകർ അത് പരിശോധിക്കാൻ തയ്യാറായിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു. ഇടതുപക്ഷവുമായി ബന്ധപ്പെട്ട വിഷയത്തിലാണെങ്കിൽ മാധ്യമങ്ങൾ മൊഴികൊടുക്കുന്ന ഘട്ടത്തിൽ തന്നെ ഏറ്റെടുക്കുമായിരുന്നു. ഇടതുപക്ഷത്തിനെതിരെയാണെങ്കിൽ ഇതെല്ലാം പൊതുബോധമായി ഉയർത്തുന്ന തരത്തിൽ മാധ്യമങ്ങൾ ഉപയോ​ഗിക്കുമായിരുന്നു. ബിരിയാണി ചെമ്പിൽ പണം കൊണ്ട് പോയെന്നൊക്കെ പറഞ്ഞപ്പോൾ എന്ത് ആധികാരികതയോടെയാണ് മാധ്യമങ്ങൾ ഏറ്റെടുത്തതെന്നും പി രാജീവ് ചോദിച്ചു. ഇന്നാട്ടിലെ ജനങ്ങൾക്ക് ഇതെല്ലാം മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: കൊടകര കുഴൽപ്പണക്കേസ്; സത്യം പുറത്തുവരുന്നതിന്റെ വെപ്രാളത്തിൽ ബിജെപി നേതാക്കൾ പരസ്പരം പഴിചാരുന്നു: എം.വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം വിഷയത്തിൽ പരിശോധന നടക്കുകയാണ്, പരിശോധിച്ചു നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജനങ്ങൾ ഉണ്ടാകുന്നത് ഗൗരവതരമായ വിഷയമാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News