മാത്യു കുഴൽനാടന്റെ സർക്കാർ ഭൂമി കയ്യേറ്റം; ശരിവെച്ച് റവന്യൂ വകുപ്പ്

മാത്യു കുഴൽനാടൻ സർക്കാർ ഭൂമി കൈയേറി എന്ന വിജിലൻസ് കണ്ടെത്തൽ ശരിവെച്ച് റവന്യൂ വകുപ്പ്. മാത്യു കുഴൽനാടൻ സർക്കാർ ഭൂമി കയ്യേറിയിട്ടുണ്ട്. മാത്യു കുഴൽനാടന്റെ കൈവശമുള്ള ആധാരത്തിൽ ഉള്ളതിലും 50 സെന്റ് ഭൂമിയാണ് അധികമായി കണ്ടെത്തിയത്. ഉടുമ്പൻചോല ലാൻഡ് റവന്യൂ തഹസീദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി .

കഴിഞ്ഞദിവസം തൊടുപുഴ മുട്ടത്തുള്ള ഇടുക്കി ജില്ലാ വിജിലൻസ് ഓഫീസിൽ വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ മൂന്നു മണിക്കൂറോളം മാത്യു കുഴൽനാടൻ എംഎൽഎ ചോദ്യം ചെയ്തതിൽ ഗുരുതരമായ കണ്ടെത്തലുകളാണ് വിജിലൻസിന് ലഭിച്ചത്. പ്രധാനപ്പെട്ട കാര്യം ഈ ഭൂമി തന്നെ കൈമാറ്റം ചെയ്യപ്പെടാൻ പാടില്ലാത്ത മിച്ച ഭൂമി കേസിൽ ഉൾപ്പെട്ടതായിരുന്നു എന്നതാണ്. ഇത് അറിഞ്ഞിട്ടാണോ ഇടപാട് നടത്തിയത് എന്ന ചോദ്യത്തിനു അതറിഞ്ഞില്ലായിരുന്നുവെന്നും, ലഭ്യമായ രേഖകൾ പരിശോധിച്ചിട്ടാണ് ഇടപാട് നടത്തിയതും എന്നായിരുന്നു മാത്യു കുഴൽനാടന്റെ മറുപടി.

Also read:തിരുവല്ലത്തെ ഷെഹ്നയുടെ ആത്മഹത്യ; ഭര്‍ത്താവ് ഭര്‍തൃമാതാവും പൊലീസിന്‍റെ പിടിയില്‍

പിന്നീട് വിജിലൻസ് കണ്ടെത്തിയത് മാത്യു കുഴൽനാടന്റെ ആധാര പ്രകാരം ഉള്ളതിലും കൂടുതൽ ഭൂമി അദ്ദേഹത്തിന്റെ കൈവശമുണ്ട് എന്നുള്ളതായിരുന്നു. 50 സെന്റ് ഭൂമി പട്ടയത്തിൽ ഉള്ളതിൽ കൂടുതൽ കൈവശമുണ്ട് എന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.

ഈ കണ്ടെത്തലിനെ തുടർന്ന് വിജിലൻസ് വിഭാഗം താലൂക്ക് സർവ്വേയറുടെ സഹായത്തോടെ നടത്തിയ സർവ്വേയിലാണ് കൈവശം വച്ചിരിക്കുന്ന ആധാരപ്രകാരമുള്ള ഭൂമിയോടൊപ്പം 50 സെൻറ്റോളം സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയിട്ടുണ്ട് കണ്ടെത്തിയത്. തുടർന്ന് വിജിലൻസ് വിഭാഗം ഉടുമ്പൻചോല ലാൻ്റ് റവന്യൂ തഹസിൽദാർക്ക് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ചതിൽ അനധികൃതമായി സർക്കാർ ഭൂമി കൈവശപ്പെടുത്തിയതായി റവന്യൂ വകുപ്പിനും ബോധ്യപ്പെട്ടു. ഇതോടെയാണ് തുടർനടപടികൾ തേടി ലാൻഡ് റവന്യൂ തഹസിൽദാർ ഇടുക്കി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കളക്ടറുടെ നിർദ്ദേശപ്രകാരമാകും തുടർ നടപടികൾ ഉണ്ടാവുക.

Also read:കേസെടുക്കാന്‍ ഉത്തരവിട്ട് ഹിമന്ത ബിശ്വ ശര്‍മ, ഏറ്റവും അഴിമതി നിറഞ്ഞ മുഖ്യനാണ് ഹിമന്തയെന്ന് തിരിച്ചടിച്ച് രാഹുല്‍

നിലവിൽ മൂന്നാർ മിഷനുമായി ബന്ധപ്പെട്ട് അനധികൃത കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ കൈവശപ്പെടുത്തി എന്ന് കണ്ടെത്തിയിരിക്കുന്ന ഭൂമിയും തിരിച്ചെടുക്കുന്നതിനുള്ള നടപടികളിലേക്ക് റവന്യൂ വകുപ്പ് കടക്കാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News