ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും; പ്രത്യേക ബഞ്ച് നാളെ കേസ് പരിഗണിക്കും

ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇന്ന് സർക്കാർ ഹൈക്കോടതിക്ക് കൈമാറിയേക്കും. കോടതി നിർദേശ പ്രകാരമാണ് നടപടി. സെപ്തംബർ പത്തിനകം റിപ്പോട്ടറിന്‍റെ പൂർണ രൂപം മുദ്രവച്ച കവറിൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. റിപ്പോർട്ട് കൂടാതെ മൊഴിപ്പകർപ്പുകൾ, സർക്കാർ സ്വീകരിച്ച നടപടികൾ, ആരോപണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങൾ, ഇതിലെ കേസുകൾ എന്നിവയാണ് കോടതിക്ക് കൈമാറുക.

Also Read: തിരുവനന്തപുരത്ത് മുടങ്ങിക്കിടന്ന ശുദ്ധജല പമ്പിങ് പുനഃസ്ഥാപിച്ചു; നാളെ പുലർച്ചയോടെ എല്ലായിടത്തും വെള്ളമെത്തും

ഹേമാ കമ്മറ്റിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച പ്രത്യേക ബഞ്ച് നാളെ കേസ് പരിഗണിക്കും. ഓഗസ്റ്റ് 22-നായിരുന്നു റിപ്പോട്ടറിന്‍റെ പൂർണരൂപം കൈമറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ചാണ് നിർദേശിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News