സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരെ നിയമിച്ചു

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരെ നിയമിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ജോ. ഡയറക്ടറായി ഡോ. ഗീതാ രവീന്ദ്രനേയും സ്‌പെഷ്യല്‍ ഓഫീസറായി ഡോ. ഡി മീനയേയും നിയമിച്ചു. മേയ് 31ന് വിരമിച്ച മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ജോ. ഡയറക്ടര്‍/ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ ഒഴിവുകള്‍ സമയബന്ധിതമായി നികത്തിയാണ് നിയമനം. സ്ഥലംമാറ്റവും പ്രമോഷനും വഴിയാണ് നിയമനങ്ങള്‍ നടത്തിയതെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡോ. ലിനറ്റ് ജെ മോറിസ്, കൊല്ലം ഡോ. രശ്മി രാജന്‍, ആലപ്പുഴ ഡോ. മിറിയം വര്‍ക്കി, കോന്നി മെഡിക്കല്‍ കോളേജ് ഡോ. ആര്‍.എസ്. നിഷ, ഇടുക്കി മെഡിക്കല്‍ കോളേജ് ഡോ. പി.കെ. ബാലകൃഷ്ണന്‍, എറണാകുളം മെഡിക്കല്‍ കോളേജ് ഡോ. എസ്. പ്രതാപ്, മഞ്ചേരി മെഡിക്കല്‍ കോളേജ് ഡോ. എന്‍. ഗീത, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഡോ. മല്ലിക ഗോപിനാഥ്, വയനാട് മെഡിക്കല്‍ കോളേജ് ഡോ. വി. അനില്‍കുമാര്‍, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഡോ. ടി.കെ. പ്രേമലത എന്നിവരെയാണ് പ്രിന്‍സിപ്പല്‍മാരായി നിയമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News