ആറ് വയസുകാരിയേയും ആടിനെയും ബലാത്സംഗം ചെയ്തു; യുപിയില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

arrest

ആറ് വയസുകാരിയെയും ആടിനെയും ബലാത്സംഗം ചെയ്തതിന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ അഹമ്മദ്ഗഢ് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.

സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബുലന്ദ്ഷഹര്‍ പൊലീസ് കേസെടുക്കുകയും പ്രതിയായ ഗജേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്തു. ഗജേന്ദ്ര സിംഗ് യുപി സര്‍ക്കാറിലെ കൃഷി വകുപ്പില്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്പ്‌മെന്റ് ഉദ്യോഗസ്ഥനാണെന്നാണ് റിപ്പോര്‍ട്ടുകള്‍

‘വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. സിംഗ് നേരത്തെ ജോലി സംബന്ധമായി ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു. തിങ്കളാഴ്ച, അയാള്‍ എന്റെ മകള്‍ പറയുന്നത് കേള്‍ക്കാതെ വീട്ടിലേക്ക് അതിക്രമിച്ച് കയറി.’ പെണ്‍കുട്ടിയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കിയ പ്രതി വീട്ടില്‍ അധിക്രമിച്ച് കയറിയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് ബുലന്ദ്ഷഹര്‍ പോലീസ് പറയുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആടിനെയും ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

12 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ വിധിക്കുന്ന ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 65(2) പ്രകാരമാണ് സിംഗിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration