വിഴിഞ്ഞം പദ്ധതിയില്‍ നഷ്ടപരിഹാരം കൂട്ടി സര്‍ക്കാര്‍ ഉത്തരവ്

വിഴിഞ്ഞം പദ്ധതിയില്‍ നഷ്ടപരിഹാരം കൂട്ടി സര്‍ക്കാര്‍ ഉത്തരവ്. പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭാഗികമായി ജീനനോപാധി നഷ്ടമായ കട്ടമര തൊഴിലാളികള്‍ക്കാണ് 4.20 ലക്ഷം രൂപയാക്കി നഷ്ടപരിഹാരം തുക വര്‍ദ്ധിപ്പിച്ചത്. ഈ ഇനത്തില്‍ 53 തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും.ഇതിനായി 2 കോടി 22 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു.

Also Read: തെക്കന്‍ തമിഴ് നാടിനു മുകളില്‍ ചക്രവാതചുഴി; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

ജില്ലാ കളക്ടറുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന അപ്പീല്‍ കമ്മിറ്റി യോഗമാണ് നഷ്ടപരിഹാര തുക ശുപാര്‍ശ ചെയ്തത്. പ്രതിവര്‍ഷം 180 തൊഴില്‍ ദിനങ്ങള്‍ കണക്കാക്കി നിര്‍മ്മാണം നീണ്ടുപോയ 7 വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ തുക അനുവദിച്ചിരിക്കുന്നത്. സര്‍ക്കാരുമായി മത്സ്യതൊഴിലാളികള്‍ നടത്തിയ ചര്‍ച്ചയിലും നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Also Read: ന്യൂസ് ക്ലിക്കിന് തിരിച്ചടി, പ്രബീര്‍ പുരകായസ്തയുടെ ഹര്‍ജി തള്ളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News