കസ്റ്റഡി മരണങ്ങള്‍ സിബിഐയെ ഏല്‍പ്പിക്കണം എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്: മുഖ്യമന്ത്രി

പൊലീസ് ലോക്കപ്പുകള്‍ ആളെ തല്ലിക്കൊല്ലാനുള്ള ഇടമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന് ആളെ തല്ലിക്കൊല്ലാനുള്ള അധികാരമില്ല.താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു അദേഹം. പൊലീസ് പക്ഷപാതപരമായാണ് ഇടപെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

Also Read: ദില്ലിയിൽ മാളിന് മുൻപിൽ തർക്കം, 22കാരൻ കുത്തേറ്റ് മരിച്ചു

താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ താമിര്‍ ജിഫ്രി എന്ന യുവാവ് മരിച്ചതുമായി ബന്ധപെട്ട് എന്‍ ഷംസുദീന്‍ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പൊലീസ് അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു എന്ന പ്രതിപക്ഷ ആക്ഷേപം ശരിയല്ലെന്ന് മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. കൊള്ളരുതായ്മ കാണിച്ചവരെ സര്‍വ്വീസില്‍ നിന്ന് ഒഴിവാക്കും. ക്രിമിനല്‍ കുറ്റം ചെയ്ത 27 പേരെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു.താനൂരിലേത് ഒറ്റപ്പെട്ട സംഭവമാണ്. കസ്റ്റഡിയില്‍ ആള്‍ക്കാര്‍ മരിക്കുന്ന സംഭവങ്ങളില്‍ അന്വേഷണം സി.ബി.ഐ.ക്ക് കൈമാറണമെന്ന നിലപാടാണ് സര്‍ക്കാറിന്റേത്. താനൂര്‍ കേസും സി.ബി.ഐക്ക് കൈമാറും. പൊലീസ് ലോക്കപ്പുകള്‍ ആളെ തല്ലിക്കൊല്ലാനുള്ള ഇടമല്ലെന്നും. പോലീസിന് ആളെ തല്ലിക്കൊല്ലാനുള്ള അധികാരമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി എ അക്ബര്‍ ഐപിഎസ് ചുമതലയേറ്റു

കേരള പോലീസിനെ സര്‍ക്കാര്‍ രാഷ്ട്രീയവത്കരിച്ച് വഷളാക്കിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. താമിര്‍ ജിഫ്രി മരിച്ച സംഭവത്തെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും വി ഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News