ഇത് പുതുചരിത്രം ! വറ്റിവരണ്ട കബനി നദിയിലേക്ക് ജലമെത്തിച്ച് സര്‍ക്കാര്‍

വറ്റി വരണ്ട കബനി നദിയിലേക്ക് ജലമെത്തിച്ച് സര്‍ക്കാര്‍. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കാരാപ്പുഴ അണക്കെട്ട് തുറന്നാണ് വെള്ളമെത്തിക്കുന്നത്.

62 കിലോമീറ്റര്‍ ഒഴുകിയാണ് വെള്ളം മുള്ളന്‍കൊല്ലി പഞ്ചായത്തിലെത്തിയത്. കുടിവെള്ള വിതരണവും കൃഷിക്കായുള്ള ജലസേചനവും പുനരാംഭിക്കാനാവുമെന്ന് പ്രതീക്ഷ. ഇത്തരത്തില്‍ ഒരു നടപടി ചരിത്രത്തില്‍ ആദ്യമാണ്.

കബനിയില്‍ പലഭാഗത്തും പുഴയേത് കരയേത് എന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കൈവഴികളെല്ലാം നേരത്തേ വറ്റിവെള്ളംവറ്റി അടിത്തട്ടിലെ പാറക്കൂട്ടങ്ങള്‍ തെളിഞ്ഞുകാണുന്ന നദിയിലൂടെ നടന്നുകയറാവുന്ന സ്ഥിതിയാണുള്ളത്. വേനലാരംഭത്തില്‍ത്തന്നെ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും കിണറുകളും കുളങ്ങളുമടക്കമുള്ളവ വറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News