സംസ്ഥാനത്ത് 3953 ക്യാമ്പുകൾ തുടങ്ങാൻ സ്ഥലങ്ങൾ കണ്ടെത്തി; മഴയെ നേരിടാൻ കേരളം സജ്ജം: മന്ത്രി കെ രാജൻ

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ നേരിടാൻ സർക്കാർ സജ്ജമാണെന്ന് മന്ത്രി കെ രാജൻ. സംസ്ഥാനത്ത് 3953 ക്യാമ്പുകൾ തുടങ്ങാൻ സ്ഥലങ്ങൾ കണ്ടെത്തി. രണ്ട് എൻഡിആർഎഫ് ടീം കേരളത്തിൽ ഉണ്ട്. ജൂൺ മാസത്തിൽ 7 ടീമുകൾ കേരളത്തിലെത്തും. കേരളത്തിലെ ഡാമുകളിൽ റെഗുലേറ്റ് ചെയ്ത് വെള്ളം വിടുന്നുണ്ട്. നവമാധ്യമങ്ങിൽ വ്യാജ പ്രചരണം നടത്തുന്നത് ഒഴിവാക്കണം. ദുരന്തങ്ങളില്ലാതെ മഴക്കാലം പൂർത്തിയാക്കാൻ വലിയ മുൻകരുതൽ സ്വീകരിക്കണം.

Also Read: മദ്യനയ വിഷയം; ഒരു രൂപയും ബാർ അസോസിയേഷൻ ആരിൽ നിന്നും വാങ്ങിയിട്ടില്ല: അസോസിയേഷൻ പ്രസിഡന്റ് വി സുനിൽകുമാർ

വേനൽ മഴയിൽ ഉണ്ടായത് 11 മരണമാണ്. മെയ് 31 ന് മൺസൂൺ കേരളത്തിലെത്തും. 9 സ്ഥലങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ 274.7mm മഴ കേരളത്തിൽ ലഭിച്ചു. ഏറ്റവും കൂടുതൽ മഴ തിരുവനന്തപുരത്താണ് (378.8 mm). ഏറ്റവും കുറവ് വയനാട്ടിൽ (271.mm). മൺസൂണിൻ്റെ ആദ്യ പകുതിയിൽ അതി തീവ്ര മഴയുണ്ടായാൽ കാര്യങ്ങൾ പേടിയോടെ കാണണം. ശക്തമായ മഴയുണ്ടായാൽ വെള്ളം ഒഴുകി പോകുന്നതിന് തടസമുണ്ടാകും. ത്യശൂരിലെ വെള്ളക്കെട്ടിനെ കുറിച്ച് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read: അപകടകരമായ രാസവസ്തുക്കൾ നിർമ്മിക്കുന്ന കമ്പനികളെ ജനവാസ മേഖലയിൽ നിന്ന് മാറ്റുമെന്ന് ശ്രീകാന്ത് ഷിൻഡെ എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News