നാട്ടാന പരിപാലന ചട്ടത്തിൽ സർക്കാർ അടിയന്തരമായി ഭേദഗതി കൊണ്ടുവരണമെന്ന് വി എസ് സുനിൽകുമാർ.നാട്ടാന പരിപാലനത്തിലെ ഹൈക്കോടതി ഇടപെടലിൻ്റെ പശ്ചാത്തലത്തിൽ ചട്ടം ഭേദഗതിക്ക് തയ്യാറാകണമെന്നും ചട്ടം ഭേദഗതി കൊണ്ടുവന്നില്ലെങ്കിൽ തൃശ്ശൂർപൂരം അടക്കമുള്ള പൂരങ്ങൾ പ്രതിസന്ധിയിൽ ആകും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ആനകളെ എഴുന്നള്ളിക്കുമ്പോൾ ആനകൾ തമ്മിൽ എത്ര അകലം പാലിക്കണമെന്ന് സംബന്ധിച്ച് ചട്ടത്തിൽ പറയുന്നില്ല.അതാണ് ഹൈക്കോടതി ഉത്തരവിറക്കുന്നതിലേക്ക് നയിച്ചത്. ചട്ടം ഭേദഗതി കൊണ്ടുവന്നില്ലെങ്കിൽ തൃശ്ശൂർപൂരം അടക്കമുള്ള പൂരങ്ങൾ പ്രതിസന്ധിയിൽ ആകും.തെക്കോട്ടിറക്കം പതിനഞ്ചാനകളെ വച്ച് നടത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ.”- അദ്ദേഹം പറഞ്ഞു.
ALSO READ; ശബരിമലയിൽ തീർത്ഥാടകരുടെ പ്രവാഹം; ബുധനാഴ്ച വരെയെത്തിയത് 9,13,437 പേർ
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പൂരം നടത്തിപ്പിൽ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും സുനിൽ കുമാർ ചൂണ്ടിക്കാട്ടി.ഹൈക്കോടതി ഉത്തരവ് രാഷ്ട്രീയ ആയുധമാക്കാൻ ഇട നൽകരുതെന്നും അദ്ദേഹം പറഞ്ഞു.
ഉൽസവങ്ങളിലെ ആന എഴുന്നള്ളത്തിനെതിരെ നിലപാട് കടുപ്പിച്ച് ഇന്നലെയാണ് ഹൈക്കോടതി രംഗത്ത് വന്നത്. ഉൽസവങ്ങൾക്കുള്ള ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്നും അനിവാര്യമല്ലെങ്കിൽ ഈ ആചാരം തുടരാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഒരു കാര്യം ഏറെക്കാലമായി സംഭവിക്കുന്നതുകൊണ്ട് മാത്രം അനിവാര്യമായ മതാചാരമാകില്ല.എഴുന്നള്ളത്തിന് ആനകൾ തമ്മിലുള്ള അകലം 3 മീറ്ററാക്കി കർസനമായി പാലിക്കണമെന്നും ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ഈ അകലപരിധി നിശ്ചയിച്ചിട്ടുള്ളതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here