ജനങ്ങള്‍ എല്‍ഡിഎഫിനെ വിശ്വസിച്ചത് കൊണ്ടാണ് തുടര്‍ ഭരണം ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാറ്റമുണ്ടാവില്ലെന്ന കടുത്തനിരാശയിലുള്ള ജനങ്ങള്‍ക്ക് 600 വാഗ്ദാനളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത്. ജനങ്ങള്‍ അത് വിശ്വസിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വലതുപക്ഷ മാധ്യമങ്ങള്‍ ഒന്നടങ്കം എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ അണിനിരന്നു. അപ്പോഴും സര്‍ക്കാര്‍ സംസാരിച്ചത് ജനങ്ങളോടാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് ബഹുജന റാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് ശുഭസൂചകമായ വാര്‍ത്തയാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം. കേന്ദ്രഭരണത്തില്‍ പൗരത്വത്തെക്കുറിച്ചുപോലും ജനങ്ങള്‍ ആശങ്കയിലാണുള്ളത്. ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിച്ച് വ്യത്യസ്ത അറകളില്‍ വെക്കുകയാണ് ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം എന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ ഹുങ്കിനുള്ള മറുപടിയാണ് കര്‍ണാടകയില്‍ കണ്ടത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഇന്ന് കോണ്‍ഗ്രസിന്റ നില എന്താണെന്ന് അവര്‍ ഉള്‍ക്കൊള്ളണം. തെക്കേ ഇന്ത്യയില്‍ ബിജെപിയുടെ ഭരണം അവസാനിച്ചെങ്കിലും കോണ്‍ഗ്രസ് ഇതര സര്‍ക്കാരാണ് കര്‍ണാടകയുടെ അയല്‍ സംസ്ഥാനങ്ങളില്‍ എന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. അടുത്തലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപി പൂര്‍ണമായും തറപറ്റുമെന്ന് ഉറപ്പുള്ള കാര്യമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അതിദരിദ്രരുടെ കണക്ക് 0.7 ശതമാനമാണ്. അവരെ കണ്ടെത്തി സർക്കാർ അടിസ്ഥാന വികസനങ്ങൾ ഉറപ്പാക്കി വരികയാണ്. അതിനുള്ള നേതൃത്വം തദ്ദേശസ്വയംഭരണ വകുപ്പും മറ്റ് വകുപ്പുകളും ചേർന്ന് വിപുലമായി നടത്തുന്നുണ്ട്.2025ൽ കേരളത്തിൽ ഒരു അതിദരിദ്രൻ പോലും ഉണ്ടാവില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here