സങ്കേതിക വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റം കൈവരിക്കാതെ ആധുനിക ലോകത്ത് മുന്നേറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സങ്കേതിക വിദ്യാഭ്യാസത്തിന് പ്രസക്തി ഉള്ള കാലമാണിത്. സങ്കേതിക വിദ്യാഭ്യാസത്തെ നവീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനീയറിംഗ് കോളേജിൽ ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിന് നിർമ്മിച്ച കെട്ടിടത്തിൻ്റെയും ജീവനക്കാരുടെ ക്വാർട്ടേഴ്സിൻ്റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി
ഇൻക്യുബേഷൻ സെൻറർ എല്ലാ സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലും ആരംഭിച്ചിട്ടുണ്ട്. തൊഴിൽ ശേഷിയും നൈപുണ്യവും വർദ്ധിപ്പിച്ച് പുതിയ തൊഴിൽ മേഖലയിലേക്ക് കടന്നു ചെല്ലാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ‘കണക്ട് ടു കരിയർ ടു ക്യാമ്പസ് ‘ ശ്രദ്ധേയമായ ഇടപെടലാണ്. തെരഞ്ഞെടുത്ത ആയിരം എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ഫീസ് ഒഴിവാക്കി. ഇതിൻ്റെ ആനുകൂല്യം 1198 വിദ്യാർത്ഥികൾക്ക് ലഭിച്ചു എന്നും മുഖ്യമന്ത്രി അറിയിച്ചു. കോളേജുകൾ കേവലം വിജ്ഞാന വിതരണ കേന്ദ്രം മാത്രമാണ് എന്ന ചിന്താഗതിക്ക് മാറ്റം വരികയാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here