ക്ലാസ് മുറിയില്‍ കിടന്ന് ടീച്ചര്‍, ദേഹത്ത് കയറിനിന്ന് മസാജ് ചെയ്ത് വിദ്യാര്‍ഥികള്‍; വിവാദമായി രാജസ്ഥാനില്‍ നിന്നുള്ള വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് വിദ്യാര്‍ത്ഥികളെക്കൊണ്ട് ശരീരം മസാജ് ചെയ്യിക്കുന്ന ഒരു അധ്യാപികയുടെ വിവാദ വീഡിയോ ആണ്. രാജസ്ഥാനിലെ ജയ്പുര്‍ കര്‍ത്താര്‍പുരയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍നിന്നുള ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

അധ്യാപിക തറയില്‍ കിടക്കുന്നതും തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അധ്യാപികയുടെ കാലില്‍ കയറിനിന്ന് മസാജ് ചെയ്യുന്നതുമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ദൃശ്യങ്ങളിലുള്ളത്. ഈ സമയം മറ്റൊരു അധ്യാപിക ക്ലാസ്മുറിയിലെ കസേരയില്‍ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Also Read : കുഞ്ഞിന്റെ ദേഹത്ത് നേരത്തേയും അടിയുടെ പാടുകള്‍, ഒരു മാസത്തോളമായി സ്‌കൂളില്‍ പോകുമ്പോള്‍ മടി; മട്ടാഞ്ചേരിയില്‍ അധ്യാപികയുടെ ക്രൂരത

അതേസമയം, സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു സ്‌കൂള്‍ പ്രിന്‍സിപ്പലായ അഞ്ജു ചൗധരിയുടെ പ്രതികരണം. ഒരുപക്ഷേ, അധ്യാപികയ്ക്ക് സുഖമില്ലാത്തതിനാല്‍ വിദ്യാര്‍ഥികളോട് മസാജ് ചെയ്തുനല്‍കാന്‍ അഭ്യര്‍ഥിച്ചതാകാമെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.

വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് അന്വേഷണത്തിനായി ഒരു ഉദ്യോഗസ്ഥനെ കര്‍താര്‍പുരയിലെ സര്‍ക്കാര്‍ സ്‌കൂളിലേക്ക് അയച്ചതായി പ്രാഥമിക വിദ്യാഭ്യാസ ഡയറക്ടര്‍ സീതാറാം ജാട്ട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ഗ്രേഡ് III അധ്യാപികയായ രേഖ സോണിയുടെ പെരുമാറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് അവരെ സസ്പെന്‍ഡ് ചെയ്തുവെന്നും സീതാറാം ജാട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News