സംസ്ഥാനത്ത് മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും ; 20 ലക്ഷം പേര്‍ അണിനിരിക്കും: മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്ത് മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍. ഈ മാസം 18,19 തീയതികളില്‍ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിക്കുമെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ്. യജ്ഞത്തില്‍ 20 ലക്ഷം പേര്‍ അണിനിരിക്കും.

20000 വാര്‍ഡുകളില്‍ നടക്കുന്ന ജനകീയ ശുചീകരണ യജ്ഞത്തിന് തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും നേതൃത്വത്വം നല്‍കും. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലുള്ള മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായാണിത്. തദ്ദേശ, ആരോഗ്യവകുപ്പുകള്‍ ജില്ലകളില്‍ ഹോട്സ്പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്.മഴക്കാലപൂര്‍വ ശുചീകരണം നടത്തുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതല യോഗം ചേരുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്നു എന്നു മന്ത്രി എം ബി രാജേഷ് പറഞ്ഞു.

Also Read:സ്മാര്‍ട്ട് സിറ്റി പ്രവൃത്തി; ജലവിതരണം മുടങ്ങും

സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, രാഷ്ട്രീയ പാര്‍ട്ടികള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവരുടെ സഹകരണത്തോടെയായിരിക്കും വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ 14ന് തദ്ദേശസ്ഥാപനങ്ങളുടെ യോഗം ചേരും. 30000 രൂപ മഴക്കാല പൂര്‍വ ശുചീകരണത്തിന് അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ തനത് ഫണ്ട് ചെലവഴിക്കാനും അനുമതി നല്‍കി. മാലിന്യ സംസ്‌കരണ രംഗത്ത് കേരളത്തിന് വലിയ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.2022–23ല്‍ 47 ശതമാനമായിരുന്നു വാതില്‍പടി മാലിന്യശേഖരണം 20223–24ല്‍ 87 ശതമാനമായി ഉയര്‍ന്നു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News