‘വയനാട് മെമ്മോറാണ്ടം സംബന്ധിച്ച വ്യാജവാർത്തക്കെതിരെ സർക്കാർ നിയമനടപടിയിലേക്ക്’: മുഖ്യമന്ത്രി

വയനാട് മെമ്മോറാംണ്ടം സംബന്ധിച്ച വ്യാജവാർത്തക്കെതിരെ സർക്കാർ നിയമനടപടിയിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതാദ്യമായ എല്ലാ മാധ്യമങ്ങൾ ഇത്തരത്തിലുള്ള എല്ലാ കഥകൾ പ്രചരിപ്പിക്കുന്നത്. സർക്കാരിനെതിരെ മാത്രമല്ല തങ്ങൾക്ക് ഹിതകരമല്ലാത്ത വ്യക്തികൾക്കെതിരെയും ഇത്തരം പ്രചരണങ്ങൾ നടത്തിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. കെവിൻ കേസ്, ഓമനക്കുട്ടന്റെ വിഷയം, വയനാട് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം, എകെജി സെന്റർ ആക്രമണ കേസ്, ലോക കേരള സഭ ഓർമ്മിപ്പിച്ച് വ്യാജവാർത്തയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സംസാരിച്ചു.

Also read:‘മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല; വിദഗ്ധർ തയ്യാറാക്കിയ കണക്കിനെയാണ് കള്ളക്കണക്കായി പ്രചരിപ്പിച്ചത്’: മുഖ്യമന്ത്രി

മാധ്യമപ്രവർത്തനത്തിന്റെ മാനം മാറുകയാണ്. കേരളത്തിനെ തകർക്കുന്നതിന് ചില മാധ്യമങ്ങൾ ഭാഗമാകുന്നു. ഏതു വാർത്തയെയും വടിതരിച്ചു വിടാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. ഇവിടെയൊരു നാടിനെയാണ് ആക്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയും വലിയതോതിൽ പ്രചരണം നടക്കുന്നു. അത്തരം പ്രചരണം നടത്തുന്നവർ അതിൻറെ ആനുകൂല്യം നേടാനുള്ള ഹതഭാഗ്യരെ ഓർത്ത് പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നു.

2135 കോടി ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സി എം ഡി ആർ എഫിൽ നിന്ന് വിതരണം ചെയ്തു. ആയിരക്കണക്കിന് പേർക്കാണ് ആനുകൂല്യം ലഭിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 5715 കോടിയാണ് സിഎംഡിആർഎഫിൽ നിന്നും വിതരണം ചെയ്തത്. മാധ്യമങ്ങൾ മാത്രമല്ല ഇല്ലാ കഥകൾ പ്രചരിപ്പിക്കുന്നത്. അതിന് പിന്നിൽ രാഷ്ട്രീയവും അജണ്ടയുമുണ്ട്. അതാണ് പരിശോധിക്കേണ്ടത്’ മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News