മുണ്ടക്കൈ – ചൂരൽമല ദുരന്തം: മനുഷ്യ സ്നേഹത്തിന്റെ നിലപാടാണ് സർക്കാർ സ്വീകരിച്ചത്; കെ കെ ശൈലജ

KK Shailaja

മുണ്ടക്കൈ – ചൂരൽമലദുരന്തത്തിൽ മനുഷ്യ സ്നേഹത്തിന്റെ നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് കെ കെ ശൈലജ. ദുരന്തബാധിതരായ എല്ലാവരെയും ചേർത്തുനിർത്തുകയാണ് സർക്കാർ ചെയ്തത്. കുട്ടികളുടെ വിദ്യാഭ്യാസവും, ജീവിതവും സർക്കാർ ഏറ്റെടുത്തു. ശ്രുതിയുടെ കാര്യത്തിലും കണ്ടത് സർക്കാരിന്റെ കരുതലാണെന്നും കെ കെ ശൈലജ പറഞ്ഞു.

Also Read: പുഷ്പനെ അധിക്ഷേപിച്ചു; മാത്യു കുഴൽനാടൻ എംഎൽഎയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് വയനാട് നടന്നത്. സർക്കാരിന്റെ അടിയന്തര ഇടപെടൽ ദുരന്തമുണ്ടായപ്പോൾ നടത്തി. നാലു മന്ത്രിമാരും ഉദ്യോഗസ്ഥരും മറ്റു ജനപ്രതിനിധികളും ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനം നടത്തി. കേന്ദ്രസേനയെയും സംസ്ഥാന സേനയെയും മികച്ച രീതിയിൽ ഏകോപിപ്പിച്ചെന്നും അടിയന്തരപ്രമേയ ചർച്ചയിൽ കെ കെ ശൈലജ പറഞ്ഞു.

Also Read: ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്‍സ് ആപ്പിലൂടെ പങ്കുവെയ്ക്കാം

കേന്ദ്രസർക്കാർ ഇതുവരെയും അഞ്ചു പൈസ തരാൻ തയ്യാറായിട്ടില്ല. സംസ്ഥാനങ്ങളെ സഹായിക്കണം എന്ന ഫെഡറൽ വ്യവസ്ഥ വിസ്മരിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. അടിയന്തര സഹായം പോലും ഇതുവരെ നൽകിയിട്ടില്ല. ഇതിനെതിരെ കൂട്ടായ പ്രതിഷേധം ഉയരണമെന്നും കെ കെ ശൈലജ പറ‍ഞ്ഞു.

മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകുകയാണ് വേണ്ടത്. ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾപോലും സംഭാവനകളുമായി എത്തി. നിരവധി പേർ സഹായവുമായി രംഗത്തുവന്നു. നൽകരുത് എന്ന് ആഹ്വാനം ചെയ്യുന്നവരും ഉണ്ടായി. അവർക്കൊപ്പം പ്രതിപക്ഷം ചേരരുതെന്ന് അപേക്ഷിക്കുകയാണെന്നും കെ കെ ശൈലജ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News